ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി (വെള്ളി, ശനി) ഡൽഹിയിൽ ചേരും. ഉടൻ നടക്കാനിരിക്കുന്ന കേരളത്തിലെ വിശാല സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾക്ക് രൂപം നൽകുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയെക്കൂടാതെ പിബിയിൽ നിന്ന് ആരൊക്കെ വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ഈ യോഗത്തിൽ തീരുമാനിക്കും. അതോടൊപ്പം, എൽഡിഎഫിലെ മുന്നണി തർക്കങ്ങളും യോഗത്തിൽ ചർച്ചയായേക്കും. സിപിഐയെ ഒപ്പം നിർത്തി ഭിന്നതകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് പാർട്ടിയുടെ പൊതുനിലപാട്.