Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CRPFJawans

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്: 2025-ൽ 59 ​സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി​ൽ ആ​ത്മ​ഹ​ത്യാ നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2025-ൽ ​മാ​ത്രം 59 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും കോ​ൺ​സ്റ്റ​ബി​ല​റി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2021-25 കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ആ​ത്മ​ഹ​ത്യ​ക​ളി​ൽ 77 ശ​ത​മാ​ന​ത്തി​ല​ധി​ക​വും (262-ൽ 202 ​കേ​സു​ക​ൾ) ജ​വാ​ന്മാ​ർ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ അ​വ​ധി​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ്. 2021-ൽ 57, 2022-​ൽ 43, 2023-ൽ 57, 2024-​ൽ 46, 2025-ൽ 59 ​എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത ജ​വാ​ന്മാ​രു​ടെ എ​ണ്ണം. 2026 ജൂ​ലൈ വ​രെ​യു​ള്ള 19 കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 281 പേ​ർ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ 237 പേ​രും നോ​ൺ-​ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള​വ​രാ​ണ്.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും ക​ഠി​ന​മാ​യ സേ​വ​ന​സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 3.25 ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സേ​ന​യു​ടെ ഓ​പ്പ​റേറ്റീവ് ഫോഴ്ന്‍സിന്‍റെ 95-97 ശ​ത​മാ​ന​വും എ​പ്പോ​ഴും ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​നു​മാ​യി സ​ജീ​വ ഡ്യൂ​ട്ടി​യി​ലാ​ണ്. ജ​വാ​ന്മാ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ നി​ര​വ​ധി ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് തു​ട​രു​മെ​ന്നും സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up