കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ സിഎസ്ബിയുടെ അറ്റാദായം 153 കോടി രൂപയിലെത്തി.
മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ 152 കോടിയിരുന്നു. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനയോടെ 292 കോടി രൂപയിലെത്തി. ത്രൈമാസാടിസ്ഥാനത്തിലെ വര്‍ധന അഞ്ചു ശതമാനമാണ്.
ബാങ്കിന്റെ ആകെ നിക്ഷേപം 21 ശതമാനം വാര്‍ഷിക വര്‍ധനയോടെ 33,407 കോടി രൂപയില്‍ നിന്നും 40,460 കോടി രൂപയില്‍ എത്തി. ആകെ വായ്പകള്‍ 28 ശതമാനം വാര്‍ഷിക വര്‍ധനയോടെ 28,639 കോടി രൂപയില്‍ നിന്നും 36,677 കോടി രൂപയിലെത്തിയതായും 2025 ഡിസംബര്‍ 31ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
റീട്ടെയില്‍ രംഗത്തെ വളര്‍ച്ച നിര്‍ണായകമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തങ്ങള്‍ വന്‍ തോതിലുള്ള വളര്‍ച്ചയ്ക്ക് തയാറെടുക്കുകയാണെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍, സിഇഒ എന്നിവര്‍ പറഞ്ഞു.