പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവച്ച സിഎസ്ഡിഎസ് നേതാവ് റിമാൻഡിൽ. അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിലായത്.
കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് മാറ്റി.
അടൂരിൽ ഹർത്താലിനിടെ കുഞ്ഞുങ്ങളുമായി എത്തിയ യുവതികളെ തടഞ്ഞതിൽ കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ നിന്ന് എത്തിയ റിൻസിയേയും സോണിയയേയുമാണ് തടഞ്ഞത്. കണ്ടാലറിയാവുന്ന 50 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ കയറിയ ബസ് സമരക്കാർ തടഞ്ഞത്. എൻട്രൻസ് പരീക്ഷ എഴുതാൻ പോയ വിദ്യാർഥികളെയും ഹർത്താൽ അനുകൂലികൾ തടഞ്ഞിരുന്നു. അടൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.