NRI
ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സിഎസ്ഐ കുടുംബ-യുവജന സമ്മേളനത്തിന്റെ തീം പ്രകാശനം ഈ മാസം 25ന് നടക്കും. ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ നടക്കുന്ന ചടങ്ങിൽ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്, സിഎസ്ഐ മധ്യ കേരളാ രൂപത) ഡോ. ജെസി സാറാ കോശി എന്നിവർ പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
26ന് വൈകുന്നേരം ആറിന് ബിഷപ്പിന് അനൗപചാരിക സ്വീകരണം നൽകും. തുടർന്ന് ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും നടക്കും. സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.
ലൈവ് സ്ട്രീമിംഗ് രാത്രി ഏഴ് മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുമെന്ന് ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ച് വികാരി ഷെർവിൻ ഡോസ്, സെക്രട്ടറി അനിൽ ചാണ്ടി എന്നിവർ അറിയിച്ചു.
Kerala
കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവ കാർഡിയോളജിസ്റ്റ് ഡോ. ആരിഫ് മുഹമ്മദിന്റെ ഫോട്ടോ ദില്ലി ബോംബാക്രമണ കേസിലെ പ്രതിയുടേതായി തെറ്റായി ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിൽ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) കേരള ചാപ്റ്റർ അപലപിച്ചു.
തെറ്റായ വിവരങ്ങൾ അശ്രദ്ധമായി പ്രസിദ്ധീകരിച്ചതു വഴി നിരപരാധിയായ ഒരു ഡോക്ടർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മെഡിക്കൽ സമൂഹത്തിനും വലിയ മാനസിക ആഘാതമാണ് വരുത്തിയെന്ന് സിഎസ്ഐ കേരള പ്രസിഡന്റ് ഡോ. പി.കെ. അശോകൻ പറഞ്ഞു.
NRI
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നും കടശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോട് അനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്.
"MESSIAH IN CARNATION' എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റവ. രാജീവ് സുഗു.