ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവച്ചു. മൂന്നര വര്‍ഷം പശ്ചിമ ബംഗാളിന്റെ ഗവർണർ പദവി അലങ്കരിച്ച ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല.
2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സി.വി. ആനന്ദബോസ് കോട്ടയം സ്വദേശിയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്.