Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CVRappai

America

അ​റി​വി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും ക​ല​വ​റ​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍: സി.​വി. റ​പ്പാ​യ്

ദോ​ഹ: വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ളും ആ​ശ​യ​ങ്ങ​ളും​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​റി​വി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും അ​മൂ​ല്യ ക​ല​വ​റ​യാ​ണെ​ന്നും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കാ​നും ഈ ​പ​ര​മ്പ​ര​യ്ക്ക് സാ​ധി​ക്കു​മെ​ന്നും പ്ര​മു​ഖ പ്ര​വാ​സി സം​രം​ഭ​ക​നും നോ​ര്‍​ക്ക റൂ​ട്ട്‌​സ് ഡ​യ​റ​ക്ട​റു​മാ​യ സി.​വി. റ​പ്പാ​യ്.

ഖ​ത്ത​റി​ലെ ഗ്ര​ന്ഥ​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക പ​ര​മ്പ​ര​യാ​യ "വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍' പ​തി​മൂ​ന്നാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ന്ത​ക​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന ഉ​ദ്ധ​ര​ണി​ക​ളും ക​ഥ​ക​ളും മാ​ന​വി​ക​ത​യും സാ​മൂ​ഹി​ക​ബോ​ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം കാ​ല​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കാ​ന്‍ സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യും അ​ധ്യാ​പ​ക​നാ​യും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര കോ​വി​ഡ് കാ​ല​ത്ത് ആ​രം​ഭി​ച്ച വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യൊ​രു മു​ന്നേ​റ്റ​മാ​ണെ​ന്ന് പു​സ്ത​ക​ത്തിന്‍റെ ആ​ദ്യ​പ്ര​തി സ്വീ​ക​രി​ച്ച ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ഉ​പാ​ധ്യ​ക്ഷ​നും ഖ​ത്ത​റി​ലെ സ​ഫാ​രി ഗ്രൂ​പ്പ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു.

പു​തി​യ വി​ഷ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ല​ളി​ത​മാ​യ ഭാ​ഷ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ ഒ​രു​പോ​ലെ സ്വാ​ധീ​നി​ക്കാ​ന്‍ ഈ ​പ​ര​മ്പ​ര​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന്‍റെ വൈ​ജ്ഞാ​നി​ക ന​വോ​ഥാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ചാ​ല​ക​ശ​ക്തി​യാ​കു​ന്നു എ​ന്ന​താ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പ​റ​ഞ്ഞു.

അ​റി​വി​നെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ചി​ന്ത​ക​ളെ​യും കോ​ര്‍​ത്തി​ണ​ക്കി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, റേ​ഡി​യോ മ​ല​യാ​ളം സി​ഇഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ന്യൂ ​ഗു​ഡ്വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, അ​മി​ക്ക​സ് പോ​പ്പു​ലോ ലീ​ഗ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. സ​ജി​മോ​ന്‍ കാ​ര​ക്കു​റ്റി, പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, ജിആ​ര്‍​സി​സി പ്ര​സി​ഡ​ന്‍റ് രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്‌​സ് ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ ചെ​യ​ര്‍​മാ​ന്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ഇ​ശാ​ന്‍ ഖാ​ന്‍, മു​ഹ​മ്മ​ദ് അ​മ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍ സ്വാ​ഗ​ത​വും ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up