തിരുവനന്തപുരം: പത്തനംതിട്ട പെരുന്പെട്ടി വില്ലേജിൽ 649 കൈവശക്കാർക്കു ഭൂമി പതിച്ചു നൽകാൻ മന്ത്രിസഭാ തീരുമാനം. ഇവരുടെ കൈവശമുള്ള ഭൂമി വനഭൂമിയല്ലെന്ന് ഉറപ്പുവരുത്തിയാകും വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചുനൽകുക.
താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായിട്ടാകും കൈമാറ്റം. 1971 ഓഗസ്റ്റ് ഒന്നിനു മുൻപുള്ള കൈവശക്കാരെയും അത്തരം കൈവശക്കാരിൽനിന്നു മുദ്രപത്രത്തിലുള്ള കരാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്തുകിട്ടിയവർക്കും കൃഷി ചെയ്തോ വീടു വച്ചോ ഭൂമി കൈവശം വച്ചോ വരുന്നവർക്കും പട്ടയം നൽകും.
2014നു മുൻപ് കുടിയേറി വീട് വച്ചോ കൃഷി ചെയ്യോ കൈവശം വച്ചു വരുന്നവർക്കും മറ്റെങ്ങും ഭൂമി ഇല്ലാത്തവർക്കും പട്ടയം ലഭിക്കും. 2.5 ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് സൗജന്യ പതിവിന് അർഹതയില്ല. ഇവർക്ക് മറ്റു ഭൂമി ഇല്ലെങ്കിൽ സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൈവശഭൂമി പതിച്ച് നൽകുമെന്നും വ്യവസ്ഥയിൽ പറയുന്നു.