Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CaliforniaCrash

America

മൂ​ന്ന് ജീ​വ​നു​ക​ൾ ക​വ​ർ​ന്ന ട്ര​ക്ക് അ​പ​ക​ടം: ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ​ക്ക് നാ​ല് വ​ർ​ഷം എ​ട്ട് മാ​സം ത​ട​വ്

കാ​ലി​ഫോ​ർ​ണി​യ: ദ​ക്ഷി​ണ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ൽ മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​ര ട്ര​ക്ക് അ​പ​ക​ട​ക്കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡ്രൈ​വ​ർ​ക്ക് ത​ട​വു​ശി​ക്ഷ. 21കാ​ര​നാ​യ ജ​ഷ​ൻ​പ്രീ​ത് സിം​ഗി​നെ​യാ​ണ് കോ​ട​തി നാ​ല് വ​ർ​ഷ​വും എ​ട്ട് മാ​സ​വും ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്.

2025 ഒ​ക്ടോ​ബ​റി​ലാ​ണ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 10 ഫ്രീ​വേ​യി​ൽ സിം​ഗ് ഓ​ടി​ച്ച സെ​മി-​ട്ര​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഈ ​ദ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ പ്രാ​യ​മാ​യ ദ​മ്പ​തി​ക​ളു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്ന ജ​ഷ​ൻ​പ്രീ​ത് സിം​ഗ് പി​ന്നീ​ട് ഗു​രു​ത​ര അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള വാ​ഹ​നാ​പ​ക​ട​ത്തി​ലൂ​ടെ മ​ര​ണം വ​രു​ത്തി​യ മൂ​ന്ന് ഫെ​ല​ണി കു​റ്റ​ങ്ങ​ൾ കോ​ട​തി​യി​ൽ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പ​ര​മാ​വ​ധി 10 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കേ​സി​ലാ​ണ് ഇ​പ്പോ​ൾ കോ​ട​തി നാ​ല് വ​ർ​ഷ​വും എ​ട്ട് മാ​സ​വും ത​ട​വ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​സ​മ​യ​ത്ത് ഫ്രീ​വേ​യി​ൽ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നെ​ങ്കി​ലും, സിം​ഗി​ന്‍റെ ട്ര​ക്ക് വേ​ഗം കു​റ​യ്ക്കു​ക​യോ ബ്രേ​ക്ക് ഇ​ടു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ക​യ​റി തീ​പി​ടി​ക്കു​ക​യും റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up