Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cameron Bancroft

കേ​പ് ടൗ​ണ്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പ​ന്തു ചു​ര​ണ്ടൽ:​​ ഞാ​ന്‍ ബ​ലി​യാ​ട് കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ്

സി​ഡ്‌​നി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രേ 2018ല്‍ ​ന​ട​ന്ന കേ​പ് ടൗ​ണ്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പ​ന്തു ചു​ര​ണ്ട​ലി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ താ​രം കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് ഒ​ടു​വി​ല്‍ മൗ​നം വെ​ടി​ഞ്ഞു.

സാ​ന്‍​ഡ്‌​പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടി​യ​തി​നെ​ക്കു​റി​ച്ചു ടീ​മി​ലെ മ​റ്റു ക​ളി​ക്കാ​ര്‍​ക്കും അ​റി​യാ​മാ​യി​രു​ന്നു എ​ന്നു​ള്ള ഉ​സ്മാ​ന്‍ ഖ്വാ​ജ​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ ബാ​ന്‍​ക്രോ​ഫ്റ്റ് ശ​രി​വ​ച്ചു. മാ​ത്ര​മ​ല്ല, പ​ന്തു ചു​ര​ണ്ട​ലി​ലെ ബ​ലി​യാ​ടാ​ണു താ​നെ​ന്നും ബാ​ന്‍​ക്രോ​ഫ്റ്റ് തു​റ​ന്ന​ടി​ച്ചു. “കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​പ്പോ​ള്‍, ടീ​മി​നു മു​ഴു​വ​ന്‍ ര​ക്ഷ​പ്പെ​ടാ​നു​ള്ള ബ​ലി​യാ​ടാ​യി ഞാ​ന്‍ മാ​റി.” - ബാ​ന്‍​ക്രോ​ഫ്റ്റ് വെ​ളി​പ്പെ​ടു​ത്തി.
ദ ​വെ​സ്റ്റ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ദി​ന​പ​ത്ര​ത്തി​ലെ കോ​ള​ത്തി​ലൂ​ടെ​യാ​ണ് ബാ​ന്‍​ക്രോ​ഫ്റ്റി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ല്‍. ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി 10 ടെ​സ്റ്റ് മാ​ത്ര​മാ​ണ് ബാ​ന്‍​ക്രോ​ഫ്റ്റ് ക​ളി​ച്ച​ത്. 26.23 ശ​രാ​ശ​രി​യി​ല്‍ 446 റ​ണ്‍​സ് നേ​ടു​ക​യും ചെ​യ്തു.

ക​മ്മി​ന്‍​സ് നു​ണ​യ​ന്‍?

ബാ​ന്‍​ക്രോ​ഫ്റ്റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മ്മി​ന്‍​സി​നെ നു​ണ​യ​നാ​ക്കി​യെ​ന്ന​താ​ണു ശ്ര​ദ്ധേ​യം.

ആ​ത്മ​ക​ഥ​യാ​യ സാ​ബ​റി​ലൂ​ടെ ഖ്വാ​ജ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ച് അ​സം​ബ​ന്ധം എ​ന്നാ​യി​രു​ന്നു ക​മ്മി​ന്‍​സി​ന്‍റെ പ്ര​തി​ക​ര​ണം. ത​നി​ക്കോ ടീ​മി​ലെ മ​റ്റു​ള്ള​വ​ര്‍​ക്കോ പ​ന്ത് ചു​ര​ണ്ട​ലി​നെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നും ക​മ്മി​ന്‍​സ് പ​റ​ഞ്ഞി​രു​ന്നു.

“ഞ​ങ്ങ​ള്‍ മൂ​ന്നു പേ​ര്‍​ക്കു (സ്റ്റീ​വ് സ്മി​ത്ത്, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍) മാ​ത്ര​മ​ല്ല, സാ​ന്‍​ഡ്‌​പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്ന​ത്. ടീം ​ഒ​ന്ന​ട​ങ്കം അ​റി​യാ​മാ​യി​രു​ന്നു”- ബാ​ന്‍​ക്രോ​ഫ്റ്റ് കു​റി​ച്ചു.

നാ​ളേ​റെ​യാ​യി!

നാ​ളു​ക​ളാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീം ​സാ​ന്‍​ഡ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ട​ല്‍ ന​ട​ത്തി​യി​രു​ന്നു എ​ന്ന സൂ​ച​ന​യും ബാ​ന്‍​ക്രോ​ഫ്റ്റ് ന​ട​ത്തി. കേ​പ് ടൗ​ണ്‍ ടെ​സ്റ്റി​നു മു​മ്പ് പോ​ര്‍​ട്ട് എ​ലി​സ​ബ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍​ത്ത​ന്നെ ചു​ര​ണ്ട​ല്‍ ആ​രം​ഭി​ച്ചി​രു​ന്ന​താ​യും ബാ​ന്‍​ക്രോ​ഫ്റ്റ് ത​ന്‍റെ കോ​ള​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.


“എ​പ്പോ​ഴാ​ണ് സാ​ന്‍​ഡ്‌​പേ​പ്പ​റി​ന്‍റെ ഉ​പ​യോ​ഗം ആ​രം​ഭി​ച്ച​ത്. അ​ത് എ​ത്ര​ത്തോ​ളം നീ​ണ്ടു​നി​ന്നു. മ​റ്റു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്ത​വും അ​റി​വും ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഞാ​ന്‍ മ​റ​ച്ചു​വ​ച്ചു. ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ (സി​എ) അ​ന്വേ​ഷ​ണം സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു അ​ത്.”- ബാൻക്രോഫ്റ്റ് കുറിച്ചു.

കേ​പ് ടൗ​ണ്‍ ടെ​സ്റ്റി​ലെ പ​ന്ത്ര​ണ്ടാ​മ​നാ​യ ചാ​ഡ് സ​യേ​ഴ്‌​സ്, ടീ ​ബ്രേ​ക്കി​നു​ശേ​ഷ​മു​ള്ള പാ​നീ​യ​ങ്ങ​ള്‍​ക്കൊ​പ്പം മൈ​താ​ന​ത്തു​നി​ന്നു സാ​ന്‍​ഡ്‌​പേ​പ്പ​ര്‍ തി​രി​കെ ഗാ​ല​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​താ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് മാ​ധ്യ​മ​മാ​യ എ​സ്ഇ​എ​ന്നി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത് ടെ​സ്റ്റി​ല്‍ ഒ​രാ​ഴ്ച മു​മ്പു ത​ന്നെ പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും ടീ​മി​ലെ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മാ​യി​രു​ന്നു എ​ന്നും സി​എ ഒ​രി​ക്ക​ലും ത​ന്നോ​ട് അ​ഭി​മു​ഖം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​സ്ഇ​എ​ന്നി​നോ​ടു പ​റ​ഞ്ഞു.

സാ​ന്‍​ഡ് പേ​പ്പ​ര്‍ വി​വാ​ദം

ഓ​സ്‌​ട്രേ​ലി​യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​നം. 2018 മാ​ര്‍​ച്ച് 24നു ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഇ​ന്നിം​ഗ്‌​സി​നി​ടെ കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് മ​ഞ്ഞ സാ​ന്‍​ഡ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടു​ന്ന​തു ടെ​ലി​വി​ഷ​ന്‍ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞു. പേ​സ് ബൗ​ള​ര്‍​മാ​ര്‍​ക്കു റി​വേ​ഴ്‌​സ് സ്വിം​ഗ് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു പ​ന്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​ത്ത​ര​ത്തി​ല്‍ ചു​ര​ണ്ടി​യ​ത്.

ടെ​ലി​വി​ഷ​ന്‍ സ്‌​ക്രീ​നി​ല്‍ പ​ന്തു ചു​ര​ണ്ടു​ന്ന​തു വ​ന്ന​തോ​ടെ, ബാ​ന്‍​ക്രോ​ഫ്റ്റ് സാ​ന്‍​ഡ് പേ​പ്പ​ര്‍ ട്രൗ​സേ​ഴ്‌​സി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു. പി​റ്റേ​ദി​നം മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പ​ന്തു ചു​ര​ണ്ടി​യെ​ന്നു ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്തും ബാ​ന്‍​ക്രോ​ഫ്റ്റും സ​മ്മ​തി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ, വൈ​സ് ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് വാ​ര്‍​ണ​റി​നു 12 മാ​സം രാ​ജ്യാ​ന്ത​ര-​ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു വി​ല​ക്കി. അ​തു​പോ​ലെ ദേ​ശീ​യ ടീം ​നേ​തൃ​ത്വ​ത്തി​ല്‍​നി​ന്ന് ആ​ജി​വ​നാ​ന്ത വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി. ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്തി​നെ 12 മാ​സ​ത്തെ ക്രി​ക്ക​റ്റ് വി​ല​ക്കി​നൊ​പ്പം ര​ണ്ടു വ​ര്‍​ഷം ക്യാ​പ്റ്റ​ന്‍​സി വി​ല​ക്കും ന​ല്‍​കി. ഓ​പ്പ​ണിം​ഗ് ബാ​റ്റ​റാ​യി​രു​ന്ന ബാ​ന്‍​ക്രോ​ഫ്റ്റി​ന് ഒ​മ്പ​തു മാ​സ​ത്തെ ക്രി​ക്ക​റ്റ് വി​ല​ക്കാ​യി​രു​ന്നു ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. മു​ഖ്യ​പ​രി​ശീ​ല​ക​നാ​യ ഡാ​രെ​ന്‍ ലേ​മാ​ന്‍ രാ​ജി​വ​ച്ചു.

Latest News

Corehub Up