Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camp In Morton Grove

America

മോ​ർ​ട്ട​ൺ ഗ്രോ​വി​ൽ ഡി​സം​ബ​ർ 12ന് ​ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്; മു​ൻ​കൂ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ നി​ർ​ബ​ന്ധം

 

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ, ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​​ന്‍റെയും VFS ഗ്ലോ​ബ​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​സം​ബ​ർ 12 ശ​നി​യാ​ഴ്ച മോ​ർ​ട്ട​ൺ ഗ്രോ​വി​ൽ പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ന​ട​ത്തും. രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 3 വ​രെ സെന്‍റ്​ മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ചി​ലെ സ്കൂ​ൾ ഹാ​ളി​ലാ​ണ് ക്യാ​മ്പ്. 
വി​ലാ​സം 7800 Lyons St, Morton Grove, IL 60053.

ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, OCI അ​പേ​ക്ഷ, ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട്
സ​റ​ണ്ട​ർ, ഇ​ന്ത്യ​ൻ വി​സ, പൊ​ലിസ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (PCC), ഗ്ലോ​ബ​ൽ
എ​ൻ​ട്രി പ്രോ​ഗ്രാം എ​ന്നി​വ​യ്ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ക്യാ​മ്പി​ൽ
നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് സ​മ​ർ​പ്പി​ക്കാം. ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ
അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​ക.

വി​വാ​ഹം, ജ​ന​നം, ലൈ​ഫ്, NRI സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, NORI-I, NORI-III, ജ​ന​ന
ര​ജി​സ്‌​ട്രേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ, മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ക്യാ​മ്പ്
അ​റി​യി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും VFS വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഫീ​സ്
ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കു​ക​യും വേ​ണം.

Latest News

Corehub Up