Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CampusPolitics

സ​ർ​ക്കാ​ർ ന​യം ക​ലാ​ല​യ രാ​ഷ്ട്രീ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന​ത്; ക​ര​ട് രേ​ഖ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് റോ​ജി എം. ​ജോ​ൺ

കൊ​ച്ചി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ലാ​ല​യ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ര​ട് രേ​ഖ ത​യാ​റാ​ക്കി​യെ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. ക​ലാ​ല​യ രാ​ഷ്ട്രീ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കാ​ള​പെ​റ്റെ​ന്ന് കേ​ൾ​ക്കു​മ്പോ​ഴേ​ക്കും ക​യ​റെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് റോ​ജി എം. ​ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യാ​തൊ​രു തീ​രു​മാ​ന​വും കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ ഉ​പ​സ​മി​തി​യെ നി​യ​മി​ച്ചി​രു​ന്നു. ഈ ​ഉ​പ​സ​മി​തി​യു​ടെ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​യ​മ സ​മി​തി ത​യാ​റാ​ക്കി​യ ഒ​രു രേ​ഖ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​ന് മു​മ്പ് സ്വ​ന്തം സം​ഘ​ട​ന​യി​ലു​ള്ള ഉ​പ​സ​മി​തി അം​ഗ​ങ്ങ​ളോ​ടെ​ങ്കി​ലും ചോ​ദി​ച്ചു കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up