ഒട്ടാവ: സറേ നഗരത്തിൽ ഒരാഴ്ച മുന്‍പുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടു പേരും ഇന്ത്യൻ വംശജരാണെന്ന് കനേഡിയൻ പൊലിസ് അറിയിച്ചു.
സറേയ്ക്കടുത്ത് ഡെൽറ്റയിൽ താമസിച്ചിരുന്ന ഗഗൻപ്രീത് രഹാൽ (23), സുഖ്ജീത്ത് കൗർ (24) എന്നിവരാണു മരിച്ചത്. 15ന് സറേയിലെ വാൾമാർട്ടിനു പുറത്തായിരുന്നു വെടിവയ്പ്.
പരിക്കേറ്റ രണ്ടുപരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.