Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CanadianHousing

Video

സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി കാനഡയിലെ ഇന്ത്യൻ ഗൃഹനാഥ

കാ​ന​ഡ​യി​ൽ ഉ​ട​മ​സ്ഥ​യും വാ​ട​ക​ക്കാ​ര​നും ത​മ്മി​ൽ ന​ട​ന്ന രൂ​ക്ഷ​മാ​യ ത​ർ​ക്ക​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ, വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ രാ​ജ് രം​ഗ​ത്തെ​ത്തി.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച ഇ​വ​ർ, പ​ഞ്ചാ​ബി ഭാ​ഷ​യി​ൽ പു​റ​ത്തു​വി​ട്ട പു​തി​യ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ത​ർ​ക്ക​ത്തി​നി​ടെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വം രാ​ജ് സ്ഥി​രീ​ക​രി​ച്ചു.

തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് സം​ഘം എ​ത്തി​യ​തെ​ന്നും, കാ​ര്യം വ്യ​ക്ത​മാ​യ​തോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് ത​ന്നെ ഉ​ട​ൻ ത​ന്നെ മോ​ചി​പ്പി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​ത് ത​ന്‍റെ ബി​സി​ന​സി​നെ​യും വ്യ​ക്തി​ജീ​വി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ങ്കി​ലും, ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഒ​പ്പ​മു​ള്ള നാ​നൂ​റോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ ത​നി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി.

മാ​സ​ങ്ങ​ളാ​യി വാ​ട​ക ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ടെ​ന​ൻ​സി ബോ​ർ​ഡ് മു​ഖേ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വാ​ട​ക​ക്കാ​രെ മു​ൻ​പ് ത​ന്നെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് രാ​ജി​ന്‍റെ വാ​ദം.

ഇ​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ല​മാ​ണ് പ​ഴ​യ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും, വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ക്കു​ക​യും മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​ത് വാ​ട​ക​ക്കാ​രാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു. നി​ല​വി​ൽ പൊ​ലി​സും അ​ഭി​ഭാ​ഷ​ക​രും വി​ഷ​യം കൈ​കാ​ര്യം ചെ​യ്തു വ​രി​ക​യാ​ണ്.

വീ​ടി​ന്‍റെ മു​റ്റ​ത്ത് ബാ​ർ​ബി​ക്യൂ സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ആ​ദ്യം വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. അ​നു​വാ​ദ​മി​ല്ലാ​തെ പ്രോ​പ്പ​ർ​ട്ടി ഉ​പ​യോ​ഗി​ച്ച​തി​നെ രാ​ജ് ചോ​ദ്യം ചെ​യ്യു​ക​യും ഗ്രി​ല്ലി​ലെ ഭ​ക്ഷ​ണം മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ രാ​ജ് വീ​ട്ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ക​ല്ലെ​റി​യു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​പി​ച്ച് വാ​ട​ക​ക്കാ​ര​ൻ തു​ട​ർ​ച്ച​യാ​യ വീ​ഡി​യോ​ക​ൾ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up