കൊച്ചി: പൊതുമേഖലാബാങ്കായ കാനറ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടു ശതമാനം അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ അറ്റാദായം 4,856 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 4,752 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 38,063 കോടി രൂപയില്‍നിന്ന് 39,684 കോടി രൂപയായി വര്‍ധിച്ചു.
പലിശവരുമാനം 31,003 കോടിയില്‍നിന്ന് 32,957 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനലാഭം കഴിഞ്ഞവര്‍ഷത്തെ 8,554 കോടി രൂപയില്‍നിന്ന് 8,636 കോടിയായി വര്‍ധിച്ചു.
ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. മൊത്തം നിഷ്ക്രിയ ആസ്തികളുടെ അനുപാതം 2.69 ശതമാനത്തില്‍നിന്ന് 1.57 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങള്‍ക്കായുള്ള വകയിരുത്തല്‍ 1,845 കോടി രൂപയില്‍നിന്ന് 1,399 കോടിയായി കുറഞ്ഞു.
പ്രൊവിഷന്‍ കവറേജ് അനുപാതം 93.17 ശതമാനത്തില്‍നിന്ന് 94.76 ശതമാനമായി വര്‍ധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം16.52 ശതമാനത്തില്‍നിന്ന് 17.17 ശതമാനമായി ഉയര്‍ന്നതും സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമായതായി സൂചിപ്പിക്കുന്നു.