നേമം: നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആവേശകരമായി തുടരുന്നു. ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു.
രാവിലെ ഒന്പതിനു പാച്ചല്ലൂർ ക്ഷേത്രം സന്ദർശിച്ചുകൊണ്ടായിരുന്നു പ്രചാരണം തുടങ്ങിയത്. തുടര്ന്ന് പുത്തൻപള്ളി വാർഡിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ് ക്കുശേഷം സ്ഥാനാർഥി നെടുങ്കാട്, കാലടി, ആറ്റുകാൽ വാർഡുകളിൽ പര്യടനം നടത്തി. ഇന്നു മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കും. വൈകുന്നേരം നാലിന് അമ്പലത്തറയിൽ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
"ഡബിൾ ലോക്കിടാൻ ക്യാപ്റ്റൻ നേമത്ത്' എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നേമത്തിന്റെ സമഗ്ര വികസനവും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും മുൻനിർത്തി വോട്ടർമാരെ സമീപിക്കുന്ന വി. ശിവൻകുട്ടിക്ക് വലിയ ജനപിന്തുണയാണ് മണ്ഡലത്തിലുടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥന്റെ റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പങ്കെടുത്തത് പ്രവർത്തകർക്ക് ആവേശമായി . പൂജപ്പുര മുതൽ കരമന വരെയായിരുന്നു റോഡ് ഷോ. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേ ഖറിന്റെ പര്യടനവും പുരോഗ മിക്കുന്നു. ഇന്നലെ പഴഞ്ചിറ ക്ഷേത്രം പൊങ്കാല ഉത്സവ ത്തിൽ അദ്ദേഹം പങ്കെടുത്തു.