ബന്തടുക്ക: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്ന സഹോദരിമാരുടെ പിതാവ് അന്തരിച്ചു.
കോൺഗ്രസ് സ്ഥാനാർഥികളായി ഉദുമ പഞ്ചായത്തിലെ മാങ്ങാട് വാർഡിൽ മത്സരിക്കുന്ന നിഷ വിനോദിന്റെയും കുറ്റിക്കോൽ പഞ്ചായത്തിലെ നെല്ലിത്താവ് വാർഡിൽ മത്സരിക്കുന്ന എം. നിഷിതയുടെയും പിതാവ് മുന്നാട് ജയപുരത്തെ എം. ഗോപാലനാണ് (60) അന്തരിച്ചത്.
കൂലിപ്പണിക്കാരനായ ഗോപാലൻ ഭാര്യ ഉഷയുടെ നാടായ ചട്ടഞ്ചാൽ പുത്തരിയടുക്കത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം. മൃതദേഹം ജയപുരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മരുമക്കൾ: വിനോദ്, മണിക്കുട്ടൻ.