Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CandlelightProtest

പവർകട്ടിനെതിരെ എകെജി സെന്‍ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്‍ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്നും ഇ.പി ചോദിച്ചു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി കരാറുകള്‍ ഉണ്ടാക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് സ്ഥിതി വഷളാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Latest News

Corehub Up