Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CannesFilmFestival

Viral

ആത്മവിശ്വാസത്തോടെ ആലിയ; ശ്രദ്ധിക്കാതെ പാപ്പരാസികൾ

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ ദൃ​ശ്യം ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ടി​നെ സം​ബ​ന്ധി​ച്ച പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ലോ​റി​യ​ൽ പാ​രി​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​നോ​ഹ​ര​മാ​യ പാ​സ്റ്റ​ൽ ഗൗ​ണി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന ലു​ക്കി​ലെ​ത്തി​യ താ​രം റെ​ഡ് കാ​ർ​പ്പ​റ്റി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​മ്പോ​ൾ, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ന്താ​രാ​ഷ്ട്ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ മ​റ്റ് വി​ദേ​ശ സെ​ലി​ബ്രി​റ്റി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ താ​ര​ത്തെ പാ​പ്പ​രാ​സി​ക​ൾ വേ​ണ്ട രീ​തി​യി​ൽ ശ്ര​ദ്ധി​ച്ചി​ല്ല എ​ന്ന തോ​ന്ന​ൽ ഉ​ള​വാ​ക്കു​ന്ന ഈ ​ബി​ഹൈ​ൻ​ഡ് ദ ​സീ​ൻ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി മാ​റി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യം വ​ലി​യ തോ​തി​ലു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് കാ​ര​ണ​മാ​യ​ത്. ഒ​രു വ​ലി​യ രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ ആ​ലി​യ​യെ​പ്പോ​ലൊ​രു താ​രം ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്ന​ത് തി​ക​ച്ചും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കാ​നി​ൽ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ നി​ര​വ​ധി താ​ര​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് പ​തി​വാ​ണെ​ന്നും, ഇ​ത്ത​രം നി​മി​ഷ​ങ്ങ​ളെ പ​ർ​വ്വ​തീ​ക​രി​ച്ചു കാ​ണേ​ണ്ട​തി​ല്ലെ​ന്നും ആ​രാ​ധ​ക​ർ തി​രി​ച്ച​ടി​ക്കു​ന്നു.

ഇ​തി​നു മു​ൻ​പും പ​ല പ്ര​ശ​സ്ത താ​ര​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​ർ, ആ​ലി​യ​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും വ​സ്ത്ര​ധാ​ര​ണ​ത്തെ​യും വാ​നോ​ളം പു​ക​ഴ്ത്താ​നും മ​റ​ന്നി​ല്ല.

വി​മ​ർ​ശ​ന​ങ്ങ​ൾ എ​ന്തു​ത​ന്നെ​യാ​യാ​ലും, കാ​നി​ലെ ആ​ലി​യ​യു​ടെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​യും ആ​ഗോ​ള ത​ല​ത്തി​ൽ വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up