Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CaptainSmit

അ​വ​സാ​ന​ശ്ര​മം വി​ജ​യി​ച്ചു: സ്മി​​​ത് മ​​​ച്ചാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: “എ​​​ന്‍റെ ജീ​​​വ​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഞാ​​​ൻ അ​​​വി​​​ടെ പോ​​​രാ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രെ മ​​​ര​​​ണ​​​ത്തി​​​ന് വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് ഞാ​​​ൻ ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു’’-​​​അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രിക്കി​​​ട​​​ക്ക​​​യി​​​ൽ കി​​​ട​​​ന്ന് ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യോ​​​ട് ഈ ​​​വാ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​മ്പോ​​​ൾ, ആ ​​​ക​​​ണ്ഠ​​​ങ്ങ​​​ളി​​​ൽ ന​​​ടു​​​ക്ക​​​ത്തി​​​ന്‍റെ വി​​​റ​​​യ​​​ലും ഒ​​​പ്പം 180 പേ​​​രു​​​ടെ ജീ​​​വ​​​ൻ കാ​​​ത്ത വീ​​​ര്യ​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

മ​​​ര​​​ണ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു വി​​​മാ​​​നം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച ഭ​​​യാ​​​ന​​​ക​​​മാ​​​യ ആ ​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ ആ​​​ദ്യ​​​മാ​​​യി ലോ​​​ക​​​ത്തോ​​​ട് പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത്.

“ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ച് ത​​​റ​​​യി​​​ൽ കി​​​ട​​​ക്കു​​​മ്പോ​​​ൾ വി​​​മാ​​​നം താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​ത് ഞാ​​​ൻ അ​​​റി​​​ഞ്ഞു. ഇ​​​നി എ​​​ഴു​​​ന്നേ​​​റ്റി​​​ല്ലെ​​​ങ്കി​​​ൽ എ​​​ല്ലാം അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന് തോ​​​ന്നി. നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ഴും ഞാ​​​ൻ എ​​​ന്നോ​​​ടു​​​ത​​​ന്നെ പ​​​റ​​​ഞ്ഞു,

സ്മി​​​ത്, അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രൊ​​​റ്റ ശ്ര​​​മംകൂ​​​ടി... കോ​​​ക്പി​​​റ്റി​​​ന്‍റെ വാ​​​തി​​​ൽ തൊ​​​ട്ട​​​ടു​​​ത്തു​​​ണ്ട്. ആ ​​​ശ​​​ക്തി​​​യി​​​ൽ ഞാ​​​ൻ വാ​​​തി​​​ൽ അ​​​ൺ​​​ലോ​​​ക്ക് ചെ​​​യ്തു ന​​​ൽ​​​കി. ആ ​​​നി​​​മി​​​ഷ​​​മാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഉ​​​ള്ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രാ​​​നും അ​​​ക്ര​​​മി​​​യെ കീ​​​ഴ​​​ട​​​ക്കാ​​​നും സാ​​​ധി​​​ച്ച​​​ത്. ’’- സ്മി​​​ത് ഓ​​​ർ​​​ത്തെ​​​ടു​​​ത്തു.

സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ വി​​​തു​​​മ്പി​​​ക്ക​​​ര​​​ഞ്ഞ സ്മി​​​തി​​​നോ​​​ട്, “എ​​​ന്നോ​​​ടു ക​​​ര​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ താ​​​ങ്ക​​​ൾ വേ​​​റെ ആ​​​രോ​​​ടാ​​​ണ് ക​​​ര​​​യു​​​ക” എ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രും ഗു​​​ജ​​​റാ​​​ത്തി ഭാ​​​ഷ​​​യി​​​ലാ​​​ണു സം​​​സാ​​​രി​​​ച്ച​​​ത്. സ്മി​​​തി​​​ന്‍റെ വേ​​​ഗ​​​ത്തി​​​ലു​​​ള്ള സു​​​ഖ​​​പ്രാ​​​പ്തി​​​ക്കാ​​​യി രാ​​​ജ്യ​​​മൊ​​​ട്ടു​​​ക്കും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മോ​​​ദി അറിയിച്ചു.

Latest News

Corehub Up