തിരുവനന്തപുരം: ഉത്സവങ്ങൾക്ക് ഇതരസംസ്ഥാനങ്ങളിൽനിന്നു നാട്ടാനകളെ എത്തിക്കുന്നതിൽ പ്രായോഗിക തടസങ്ങളേറെയുണ്ടെന്നു മന്ത്രി ഷിബു ബേബി ജോണ് നിയമസഭയിൽ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലെ നാട്ടാനകളുടെ കൈമാറ്റം വന്യജീവി സംരക്ഷണ നിയമപ്രകാരം അനുവദനീയമാണ്. പക്ഷേ, അതിനുള്ള വ്യവസ്ഥകൾ കടുപ്പമാണെന്നും മന്ത്രി പറഞ്ഞു.