കൊല്ലം: നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തില്‍ ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിന്‍ കൃഷ്ണ (25 ) യാണ് മരിച്ചത്.
കടയ്ക്കലില്‍ ഞായറാഴ്ച രാത്രിയില്‍ കാറും അബിന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിന്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി. മരിച്ച എബിന് കൃഷ്ണന് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്.