Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carboncredit

മറഞ്ഞിരിക്കുന്ന നഷ്ടസാധ്യതകൾ

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഇ​​​​​പ്പോ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കുവേ​​​​​ണ്ടി​​​​​യു​​​​​ള്ള കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും മൂ​​​​​ന്ന് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​പ്പെ​​​​​ട്ട ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളാ​​​​​ണ് ന​​​​​ട​​​​​പ്പാ​​​​​ക്കി വ​​​​​രു​​​​​ന്ന​​​​​ത്.​​ കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗി​​​​​നു വേ​​​​​ണ്ടി മാ​​​​​ത്രം രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ദ്യ​​​​​ത്തേ​​​​​ത്. അ​​​​​ഗ്രി സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലും.​​ ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ​​​നി​​​​​ന്നു കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​ങ്ങി, ത​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​ച്ച​​​​​താ​​​​​യി കാ​​​​​ണി​​​​​ക്കാ​​​​​ൻ ബ​​​​​ഹു​​​​​രാ​​​​​ഷ്‌​​​ട്ര ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വി​​​​​ഭാ​​​​​ഗം.​​ ബ​​​​​ഹു​​​​​രാ​​​​​ഷ്‌​​​ട്ര ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​യ ബെ​​​​​യ​​​​​റും ആ​​​​​മ​​​​​സോ​​​​​ണും ചേ​​​​​ർ​​​​​ന്ന് ഈ ​​​​​വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ലി​​​​​ൽ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ‘ഗു​​​​​ഡ് റൈ​​​​​സ് അ​​​​​ല​​​​​യ​​​​​ൻ​​​​​സാ’ണ് ഒ​​​​​രു​​​​​ദാ​​​​​ഹ​​​​​ര​​​​​ണം. ജൈ​​​​​വകൃ​​​​​ഷി, കാ​​​​​ർ​​​​​ഷി​​​​​ക ക​​​​​യ​​​​​റ്റു​​​​​മ​​​​​തി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളാ​​​​​ണ് മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വി​​​​​ഭാ​​​​​ഗം. ഇ​​​​​വ​​​​​യ്ക്ക് കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ് പു​​​​​റ​​​​​മെ​​​​​യു​​​​​ള്ള അ​​​​​ധി​​​​​ക​​​​​ച്ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​ണ്.

വ​​​​​ൻ​​​​​കി​​​​​ട ഫാ​​​​​മു​​​​​ക​​​​​ളു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, കാ​​​​​ന​​​​​ഡ, ന്യൂ​​​​​സി​​​​​ല​​​ൻ​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ കൃ​​​​​ഷി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ കാ​​​​​ർ​​​​​ഷി​​​​​ക കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ പ​​​ത്തോ​​​​​ളം വ​​​​​ൻ​​​​​കി​​​​​ട ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ക​​​​​ടു​​​​​ത്ത മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ. 40 ല​​​​​ക്ഷം ഹെ​​​​​ക‌്ട​​​​​ർ കൃ​​​​​ഷി സ്ഥ​​​​​ല​​​​​ത്തുനി​​​​​ന്നു പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം 12 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​യ ഹ​​​​​രി​​​​​ത​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യോ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചു സം​​​​​ഭ​​​​​രി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യാ​​​​​നാ​​​​​ണ് ഈ ​​​​​ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. വ​​​​​രാ​​​​​ഹ, ഗ്രോ ​​​​​ഇ​​​​​ൻ​​​​​ഡി​​​​​ഗോ, ഭൂ​​​​​മി​​​​​ത്ര എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​ബ​​​​​ല​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ. കൃ​​​​​ഷി​​​​​യി​​​​​ലെ കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​ക്കു വേ​​​​​ണ്ടി​​​​​യു​​​​​ള്ള ച​​​​​ട്ട​​​​​ക്കൂ​​​​​ടും അ​​​​​ഗ്രോ​​​​​ഫോ​​​​​റ​​​​​സ്ട്രി ന​​​​​ഴ്സ​​​​​റി​​​​​ക​​​​​ളു​​​​​ടെ അ​​​​​ക്ര​​​​​ഡി​​​​​റ്റേ​​​​​ഷ​​​​​ൻ പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ളും 2024 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ കേ​​​​​ന്ദ്ര കൃ​​​​​ഷി-​​​​​ക​​​​​ർ​​​​​ഷ​​​​​ക ക്ഷേ​​​​​മ വ​​​​​കു​​​​​പ്പ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​ധി​​​​​ക വ​​​​​രു​​​​​മാ​​​​​നം നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് വ​​​​​ൻ പ്ര​​​​​ചാ​​​ര​​​​​ണ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ലും കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നാ​​​​​യാ​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യ​​​​​ല്ല.

കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗി​​ന്‍റെ ലോ​​​​ക​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​രീ​​​​ക്ഷ​​​​ണശാ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​ന്ത്യ. ​​മു​​​​മ്പ് കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റു​​​​ക​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ​​നി​​​​ന്നു വി​​​​ല കൊ​​​​ടു​​​​ത്തു വാ​​​​ങ്ങി​​​​യി​​​​രു​​​​ന്ന വ​​​​ൻ​​​​കി​​​​ട ക​​​​മ്പ​​​​നി​​​​ക​​​​ൾ പ​​​​ല​​​​തും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നേ​​​​രി​​​​ട്ട് നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ത്തു​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ​​​​യും കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​മി​​​​ത​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച്, ഭൂമി ​​​​ശോ​​​​ഷ​​​​ണ​​​​ത്തി​​​​നും മ​​​​ണ്ണി​​​​ലെ കാ​​​​ർ​​​​ബ​​​​ൺ ന​​​​ഷ‌്ട​​​​ത്തി​​​​നും വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​വ​​​​രാ​​​​ണ് ഈ ​​​​ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​തെ​​​​ന്ന​​​​താ​​​​ണ് വൈ​​​​രു​​​​ദ്ധ്യം. ​​ഇ​​​​ന്ത്യ​​​​യു​​​​ടെ കാ​​​​ർ​​​​ബ​​​​ൺ മാ​​​​ർ​​​​ക്ക​​​​റ്റ് 2025ൽ 417 ​​​​കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു.​​ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം തു​​​​ട​​​​ക്ക​​​​മി​​​​ട്ട ഇ​​​​ന്ത്യ​​​​ൻ കാ​​​​ർ​​​​ബ​​​​ൺ മാ​​​​ർ​​​​ക്ക​​​​റ്റ് സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ 2032ൽ ​​​​ഇ​​​​ത് 4,824 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ലു​​​​ള്ള കൃ​​​​ഷി​​​​ക്ക് കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റി​​​​ല്ല

നി​​​​ല​​​​വി​​​​ലു​​​​ള്ള തോ​​​​ട്ട​​​​ങ്ങ​​​​ളും അ​​​​തി​​​​ലെ വൃ​​​​ക്ഷ​​​​ങ്ങ​​​​ളും അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ​​നി​​​​ന്ന് കാ​​​​ർ​​​​ബ​​​​ൺ ഡ​​​​യോ​​​​ക്സൈ​​​​ഡ് വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത് സം​​​​ഭ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​തി​​​​ന് കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ് ല​​​​ഭി​​​​ക്കി​​​​ല്ല. അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള കാ​​​​ർ​​​​ബ​​​​ൺ ഉ​​​​ത്സ​​​​ർ​​​​ജ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നും പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത് മ​​​​ണ്ണി​​​​ൽ സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​​ണ്ടി ക​​​​ർ​​​​ഷ​​​​ക​​​​ർ അ​​​​ധി​​​​ക​​​​മാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ത്ത് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പു​​​​തി​​​​യ കാ​​​​ർ​​​​ഷി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ്.​​ നി​​​​ല​​​​വി​​​​ലു​​​​ള്ള ഒ​​​​രു കാ​​​​ർ​​​​ഷി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക പ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​ന് ക്രെ​​​​ഡി​​​​റ്റ് ല​​​​ഭി​​​​ക്കി​​​​ല്ല. ആ​​​​ദ്യം​​ത​​​​ന്നെ കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ് പ​​​​ദ്ധ​​​​തി ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ​​നി​​​​ന്ന് എ​​​​ത്ര​​​​മാ​​​​ത്രം ഹ​​​​രി​​​​ത​​ഗൃ​​​​ഹ വാ​​​​ത​​​​ക വി​​​​സ​​​​ർ​​​​ജ​​​​നം ന​​​​ട​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ത്ര​​​​മാ​​​​ത്രം കാ​​​​ർ​​​​ബ​​​​ൺ ഡ​​​​യോ​​​​ക്സൈ​​​​ഡ് ആ​​​​ഗീ​​​​ര​​​​ണം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ക​​​​ണ​​​​ക്കാ​​​​ക്കും.​​ ഈ ​​അ​​​​ടി​​​​സ്ഥാ​​​​ന ക​​​​ണ​​​​ക്കി​​​​ൽ​​നി​​​​ന്നു കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ്‌ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ അ​​​​ധി​​​​ക​​​​മാ​​​​യി എ​​​​ന്ത് മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കി എ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​കും കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ് ന​​​​ൽ​​​​കു​​​​ക. ​​ഇ​​​​തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന വി​​​​വി​​​​ധ ചോ​​​​ർ​​​​ച്ച​​​​ക​​​​ളും കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് കി​​​​ഴി​​​​ക്കും.

നേ​​​​ട്ടം ഇ​​​​ട​​​​ത്ത​​​​ട്ടു​​​​കാ​​​​ർ​​​​ക്ക്

കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ് വി​​​​ൽ​​​​പ​​​​ന​​​​യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രേ​​​​ക്കാ​​​​ൾ നേ​​​​ട്ടം കൊ​​​​യ്യു​​​​ന്ന​​​​ത് ഇ​​​​ട​​​​ത്ത​​​​ട്ടു​​​​കാ​​​​രാ​​​​ണെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന വി​​​​മ​​​​ർ​​​​ശ​​​​നം.​​ കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റു​​​​ക​​​​ൾ ഒ​​​​രു വി​​​​പ​​​​ണി​​​​യ​​​​ധി​​​​ഷ്ഠി​​​​ത സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ്. ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ലാ​​​​ഭ​​​​ത്തി​​​​നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന.​​ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​ധി​​​​ക വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തോ ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മം ഉ​​​​റ​​​​പ്പാ​​ക്കു​​​​ന്ന​​​​തോ ഇ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മ​​​​ല്ല.​​ പ്രോ​​​​ജ​​​​ക്ട് ഡെ​​​​വ​​​​ല​​​​പ്പ​​​​ർ​​​​മാ​​​​രാ​​​​യ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക നേ​​​​ട്ട​​​​മാ​​​​ണ് ഇ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​രെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​മാ​​​​യു​​​​ള്ള കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ് ക​​​​രാ​​​​റു​​​​ക​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും സു​​​​താ​​​​ര്യ​​​​മ​​​​ല്ല. ‘ക​​​​ർ​​​​ഷ​​​​ക​​​​ൻ ആ​​​​ദ്യം’ എ​​​​ന്ന നി​​​​ല​​​​പാ​​​​ട് ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കി​​​​ല്ല. ലാ​​​​ഭ​​​​ത്തി​​​​ന്‍റെ ന്യാ​​​​യ​​​​മാ​​​​യ വി​​​​ഹി​​​​തം ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ മ​​​​ടി​​കാ​​​​ണി​​​​ക്കും.​​ ക​​​​ർ​​​​ഷ​​​​ക​​​​ർ കൃ​​​​ഷി​​ഭൂ​​​​മി​​​​യും അ​​​​ധ്വാ​​​​ന​​​​വും കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗി​​​​നു വേ​​​​ണ്ടി മാ​​​​റ്റി വ​​​​യ്ക്കു​​​​മ്പോ​​​​ൾ ലാ​​​​ഭ​​​​ത്തി​​ന്‍റെ അ​​​​ധി​​​​ക​​പ​​​​ങ്കും ക​​​​മ്പ​​​​നി​​​​ക​​​​ൾ കൊ​​​​ണ്ടു​​പോ​​​​കു​​​​ന്നു.

വ​​​​രു​​​​മാ​​​​നന​​​​ഷ്ട​​​​വും ഭ​​​​ക്ഷ്യസു​​​​ര​​​​ക്ഷ​​​​യും

രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളും രാ​​​​സ കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളു​​​​മെ​​​​ല്ലാം പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​ഴി​​​​വാ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ കൃ​​​​ഷിരീ​​​​തി​​​​ക​​​​ളാ​​​​ണ് കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗി​​​​ൽ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്ന​​​​ത്. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ൾ കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ് പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി കാ​​​​ർ​​​​ബ​​​​ൺ ക്രെ​​​​ഡി​​​​റ്റ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​തു വ​​​​രെ​​​​യു​​​​ള്ള കാ​​​​ത്തി​​​​രി​​​​പ്പ് കാ​​​​ലം ഇ​​​​ന്ത്യ​​​​യി​​​​ൽ താ​​​​ര​​​​ത​​​​മ്യേ​​​​ന കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. നാ​​​​ല് വ​​​​ർ​​​​ഷം വ​​​​രെ​​​​യെ​​​​ടു​​​​ത്തേ​​​​ക്കാം. ഈ ​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ള​​​​വ് കു​​​​റ​​​​യു​​​​ന്ന​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​യും ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷ​​​​യെ​​​​യും ബാ​​​​ധി​​​​ക്കും. ഡോ​​​​ക്യു​​​​മെ​​ന്‍റേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ചെ​​​​ല​​​​വും കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രി​​​​ക്കും.​​

പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന കൃ​​​​ഷി​​​​യും ബ​​​​യോ​​​​ചാ​​​​റും

ഇ​​​​ന്ത്യ​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ് പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​തും പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന കൃ​​​​ഷി (റി​​​​ജെ​​​​നെ​​​​റേ​​​​റ്റീ​​​​വ് അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ), ബ​​​​യോ​​​​ചാ​​​​ർ പ്ര​​​​യോ​​​​ഗം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ക്സി​​​​ജ​​​​ൻ ര​​​​ഹി​​​​ത​​​​മോ ഓ​​​​ക്സി​​​​ജ​​​​ൻ പ​​​​രി​​​​മി​​​​ത​​​​മോ ആ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ കാ​​​​ർ​​​​ഷി​​​​ക ജൈ​​​​വാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല​​​​യി​​​​ൽ ചൂ​​​​ടാ​​​​ക്കു​​​​മ്പോ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ബ​​​​ൺ സ​​​​മ്പ​​​​ന്ന ജൈ​​​​വ വ​​​​സ്തു​​​​വാ​​​​ണ് ബ​​​​യോ​​​​ചാ​​​​ർ അ​​​​ഥ​​​​വാ ജൈ​​​​വ​​​​ക​​​​രി. കാ​​​​ർ​​​​ബ​​​​ൺ വേ​​​​ർ​​​​തി​​​​രി​​​​ച്ച് മ​​​​ണ്ണി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം സം​​​​ഭ​​​​രി​​​​ക്കാ​​​​ൻ ബ​​​​യോ​​​​ചാ​​​​ർ കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ് ക​​​​മ്പ​​​​നി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ വ​​​​ൻ​​​​തോ​​​​തി​​​​ൽ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, വ്യ​​​​ത്യ​​​​സ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​​ ഫ​​​​ല​​​​ങ്ങ​​​​ളാ​​​​ണ് ബ​​​​യോ​​​​ചാ​​​​ർ പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ൽ​​നി​​​​ന്നു കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​സ​​​​മ​​​​യം, ക​​​​ന്നു​​​​കാ​​​​ലി വ​​​​ള​​​​ർ​​​​ത്ത​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ​​നി​​​​ന്നു മീഥെ​​​​യ്ൻ ബ​​​​ഹി​​​​ർ​​​​ഗ​​​​മ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ഖ്യ​​​​ധാ​​​​രാ ക​​​​മ്പ​​​​നി​​​​ക​​​​ൾ അ​​​​ർ​​​​ഹ​​​​മാ​​​​യ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല.

സ്ഥി​​​​ര​​​​ത​​​​യി​​​​ല്ലാ​​​​ത്ത കാ​​​​ർ​​​​ബ​​​​ൺ സം​​​​ഭ​​​​ര​​​​ണം

മ​​​​റ്റാ​​​​രോ ന​​​​ട​​​​ത്തി​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന അ​​​​ധി​​​​കപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ്. അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ​​നി​​​​ന്നു വേ​​​​ർ​​​​തി​​​​രി​​​​ച്ച് മ​​​​ണ്ണി​​​​ൽ സം​​​​ഭ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ബ​​​​ൺ ശാ​​​​ശ്വ​​​​ത​​​​മാ​​​​യി അ​​​​വി​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.​​​​ ക​​​​ർ​​​​ഷ​​​​ക​​​​ർ കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗ് കൃ​​​​ഷി രീ​​​​തി​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​ണ്ണി​​​​ൽ സം​​​​ഭ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ബ​​​​ൺ വീ​​​​ണ്ടും അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്ക് പു​​​​റ​​​​ന്ത​​​​ള്ള​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. വി​​​​പ​​​​ണി​​​​യി​​​​ലെ ചാ​​​​ഞ്ചാ​​​​ട്ടം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, ശ​​​​ക്ത​​​​മാ​​​​യ ഗ​​​​വ​​​​ൺമെ​​​​ന്‍റ് നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം എ​​​​ന്നി​​​​വ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കാ​​​​ർ​​​​ബ​​​​ൺ ഫാ​​​​മിം​​​​ഗി​​​​ൽനി​​​​ന്നു​​​​ള്ള ന​​​​ഷ്ട​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു. 

Latest News

Corehub Up