തിരുവനന്തപുരം: ഹൈക്കോടതി വിധിയും സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടും പരിഗണിച്ച് മണിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി കാർബോറാണ്ടം കന്പനിയിൽ നിന്ന് കെഎസ്ഇബിഎൽ ഏറ്റെടുക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു.
പദ്ധതി സർക്കാരിന്റെ ഉടമസ്ഥതയിൽ വരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും പഴകുളം മധുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.