Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardiff

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ ആ​റാ​മ​ത് ഇ​ട​വ​ക​യാ​യി കാ​ർ​ഡി​ഫ് സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ, പ്ര​ഖ്യാ​പ​നം ഞാ​യ​റാ​ഴ്ച

കാ​ർ​ഡി​ഫ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത രൂ​പീ​കൃ​ത​മാ​യി പ​ത്താം വാ​ർഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ രൂ​പ​ത​യി​ലെ ആ​റാ​മ​ത്ഇ​ട​വ​ക​യാ​യി കാ​ർ​ഡി​ഫ് -ബ്രി​സ്റ്റോ​ൾ റീ​ജി​യ​ണി​ൽ പെ​ടു​ന്ന സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ.

മി​ഷ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടൊ​പ്പം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 19) രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സെ​ന്‍റ് തോ​മ​സ് മി​ഷ​നെ പു​തി​യ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

2001ൽ ​ഒ​രു ചെ​റു കൂ​ട്ടാ​യ്മ​യാ​യി തു​ട​ങ്ങി പി​ന്നീ​ട് കാ​ർ​ഡി​ഫി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ശ്രൂ​ഷ ചെ​യ്യു​ന്ന വൈ​ദി​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശു​ദ്ധ കു​ർ​ബാ​ന കേ​ന്ദ്ര​മാ​യും പി​ന്നീ​ട് പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നാ​യും മി​ഷ​നാ​യും മാ​റി​യ കാ​ർ​ഡി​ഫി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​ന​യു​ടെ​യും കാ​ത്തി​രി​പ്പി​ന്‍റെ​യും പൂ​ർ​ത്തീ​ക​ര​ണ​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​റാ​മ​ത്തെ ഇ​ട​വ​ക ദേ​വാ​ല​യം കാ​ർ​ഡി​ഫി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​ക്കും അ​ഭി​മാ​ന നി​മി​ഷ​മാ​യി മാ​റു​ക​യാ​ണ്.

ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളും വ​ലി​യ ആ​ത്മീ​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര പ​റ​മ്പി​ലി​ന്‍റെ​യും കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി​ച്ച​ൻ ജോ​സ​ഫ്, സി​ൽ​വി സ​ജി എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ.

കാ​ർ​ഡി​ഫി​ൽ 2002ൽ ​റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണം​ക​ര ഒഎ​ഫ്എമ്മിന്‍റെ സ​ഹാ​യ​ത്തി​ൽ ആ​രം​ഭി​ച്ച സീ​റോമ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് ഫാ. ​ജെ​യിം​സ് കാ​ണി​പ്പ​റ​മ്പി​ൽ സി​എം​ഐ, ഫാ. ​ടോം പ​ട്ട​ശേ​രി​ൽ ഐസി, ഫാ. ​ടോ​മി അ​ഗ​സ്റ്റി​ൻ സി​എം​ഐ, ഫാ. ​ആം​ബ്രോ​സ് ഐസി, ഫാ. ​ജോ​ർ​ജ് പു​ത്തൂ​രാ​ൻ ഐസി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ക​യും അ​തോ​ടൊ​പ്പം ത​ന്നെ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളും മാ​സ​ത്തി​ൽ ഒ​രി​ക്ക​ലു​ള്ള വി​ശു​ദ്ധ കു​ര്ബാ​ന​ക​ളും മ​തബോ​ധ​ന ക്ലാ​സു​ക​ളും മ​റ്റ് ഭ​ക്താ​നു​ഷ്ഠാ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

2009ൽ ​നി​യ​മി​ത​നാ​യ ടോം ​പ​ട്ട​ശ്ശേ​രി​ൽ അ​ച്ച​ൻ കാ​ർ​ഡി​ഫി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​ക്കും ആ​ത്മീ​യ പോ​ഷ​ണ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ത്പ​ര്യം കാ​ണി​ച്ചു.

2011ൽ ​ടോം പ​ട്ട​ശേ​രി​ൽ അ​ച്ച​ന്‍റെ​യും ടോ​മി അ​ഗ​സ്റ്റി​ൻ അ​ച്ച​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജോ​സി മാ​ത്യു കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യും ബെ​ന്നി അ​ഗ​സ്റ്റി​ൻ വേ​ദ​പാ​ഠ ഹെ​ഡ് ടീ​ച്ച​ർ ആ​യുമു​ള്ള അ​ല്മാ​യ​രു​ടെ ഒ​രു 25 അം​ഗ ക​മ്മ​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് 2014ൽ ​ജോ​ബി ജോ​സ​ഫും 2019ൽ ​വി​നീ​താ ജെ​യ്സ​നും മ​ത ബോ​ധ​ന ഹെ​ഡ് ടീ​ച്ച​ർ​മാ​രാ​യി നി​യ​മി​ത​രാ​കു​ക​യും ചെ​യ്തു .

2010–2015 കാ​ല​യ​ള​വി​ൽ കാ​ർ​ഡി​ഫി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ടു​ക​യും ഒ​രു കൂ​ട്ടാ​യ്മ​യാ​യി വ​ള​രു​ക​യും ചെ​യ്തു ക്ര​മേ​ണ ഗാ​യ​ക​സം​ഘം, മ​ത​ബോ​ധ​ന സം​വി​ധാ​നം, യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം, കു​ടും​ബ യൂ​ണി​റ്റു​ക​ൾ, വാ​ർ​ഷി​ക ധ്യാ​ന​ങ്ങ​ൾ, ബൈ​ബി​ൾ ക​ലോ​ത്സ​വം, പ്ര​ത്യേ​ക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വ​ള​രെ ചി​ട്ട​യോ​ടെ ന​ട​ത്തു​വാ​ൻ തു​ട​ങ്ങി.

ഫാ. ​ടോ​മി അ​ഗ​സ്റ്റി​നും ഫാ. ​ടോം പ​ട്ട​ശേ​രി​ലും ഇ​തി​നെ​ല്ലാം നേ​തൃ​ത്വം കൊ​ടു​ത്തു. ഫാ. ​ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഡി​ഫ് കൂ​ടാ​തെ ന്യൂ​പോ​ർ​ട്, ബാ​രി, ഹെ​ർ​ഫോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി​വി​ശു​ദ്ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി.

കാ​ർ​ഡി​ഫി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്ക് വേ​ണ്ടി സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ത​ന്നെ വൈ​ദി​ക​നെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം യു​കെ​യി​ലെ സീ​റോമ​ല​ബാ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യ റ​വ. ഫാ. ​തോ​മ​സ് പാ​റ​യ​ടി അ​ച്ച​നെ അ​റി​യി​ക്കു​ക​യും അ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ന്ന​ത്തെ സ​ഭ​യു​ടെ പ്ര​വാ​സി ഇ​ൻ​ചാ​ർ​ജ് ആ​യി​രു​ന്ന മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ പി​താ​വ് കാ​ർ​ഡി​ഫ് സ​ന്ദ​ർ​ശി​ക്കു​ക​യും സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം കാ​ർ​ഡി​ഫ് അ​തി​രൂ​പ​ത മെ​ത്രാ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് 2015ൽ ​റോ​സ്‌​മേ​നി​യ​ൻ സ​ഭ അം​ഗ​മാ​യ ജോ​ർ​ജ് പു​ത്തൂ​രാ​ൻ അ​ച്ച​നെ കാ​ർ​ഡി​ഫ് രൂ​പ​ത​യി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് വേ​ണ്ടി ആ​ദ്യ​മാ​യി ചാ​പ്ല​യി​ൻ ആ​യി നി​യ​മി​ച്ചു.2016 ൽ ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത രൂ​പീ​കൃ​ത​മാ​യ​തി​ന് ശേ​ഷം കാ​ർ​ഡി​ഫി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​യും ദ്രു​ത ഗ​തി​യി​ൽ ആ​രം​ഭി​ച്ചു.

2018ൽ ​ഫാ. ടോ​ണി പ​ഴ​യ​ക​ളം സി ​എ​സ് ടി, ​കാ​ർ​ഡി​ഫ് കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ഇ​ൻ​ചാ​ർ​ജ് ആ​യി നി​യ​മി​ത​നാ​യി. അ​ച്ച​ന്‍റെ ശ്ര​മ​ഫ​ല​മാ​യി, കു​ടും​ബ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും കാ​ർ​ഡി​ഫി​ലെ സ​മൂ​ഹ​ത്തി​നെ ഒ​ന്നി​പ്പി​ക്കു​വാ​നും സാ​ധി​ച്ച​തി​ന്റെ ഫ​ല​മാ​യി കാ​ർ​ഡി​ഫി​നെ ഔ​ദ്യോ​ഗി​ക​മാ​യി സെ​ന്‍റ് തോ​മ​സ് പ്രോ​പോ​സ്ഡ് മി​ഷ​ൻ ആ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ​ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പി​താ​വ് പ്ര​ഖ്യാ​പി​ച്ചു.

പി​ന്നീ​ട് നി​യ​മി​താ​നാ​യി വ​ന്ന ഫാ. ​ജോ​യി വ​യ​ലി​ൽ പ്രോ​പോ​സ്ഡ് മി​ഷ​ന്റെ വ​ള​ർ​ച്ച​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. മാ​സ​ത്തി​ൽ ഒ​രു കു​ർ​ബാ​ന മാ​ത്ര​മാ​യി​രു​ന്ന​ത് മാ​സ​ത്തി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​യു​മാ​യി തു​ട​ങ്ങി.

2020–2021 ലെ ​കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് പൊ​തു​ആ​രാ​ധ​ന​ക​ൾ താ​ത്ക​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു. എ​ങ്കി​ലും സ​മൂ​ഹം ആ​ത്മീ​യ​ജീ​വി​തം തു​ട​ർ​ന്നു.

ഓ​ൺ​ലൈ​ൻ വി​ശു​ദ്ധ കു​ർ​ബാ​ന, ഓ​ൺ​ലൈ​ൻ മ​ത​ബോ​ധ​നം, കു​ടും​ബ പ്രാ​ർ​ഥ​ന, ഓ​ൺ​ലൈ​ൻ ധ്യാ​ന​ങ്ങ​ൾ, വെ​ർ​ച്വ​ൽ ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ കൊ​ണ്ട് ഈ ​കാ​ല​ഘ​ട്ടം കു​ടും​ബ​വി​ശ്വാ​സ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി. സീ​റോമ​ല​ബാ​ർ യൂ​ത്ത് മൂ​വേ​മെ​ന്‍റ് ഓ​ൺ​ലൈ​നി​ൽ ബൈ​ബി​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

2020ൽ ​ഫാ. ജോ​യി വ​യ​ലി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ആ​യ​പ്പോ​ൾ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ നി​യ​മി​ത​നാ​യി. അ​ദ്ദേ​ഹം ഭ​വ​ന സ​ന്ദ​ർ​ശ​നം വ​ള​രെ റെ​ഗു​ല​ർ ആ​ക്കു​ക​യും മി​ഷ​ൻ ലീ​ഗ് ഉ​ൾ​പ്പ​ടെ ഉ​ള്ള ഭ​ക്ത സം​ഘ​ട​ന​ക​ൾ തു​ട​ങ്ങു​ക​യും ഭാ​വി​യി​ൽ ഒ​രു പ​ള്ളി വേ​ണം എ​ന്ന മു​ൻ​ക​രു​ത​ലോ​ടെ ജോ​സി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പ്രോ​പ്പ​ർ​ട്ടി ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

2022 ജൂ​ലൈ​യി​ൽ കാ​ർ​ഡി​ഫ് ഒ​രു മി​ഷ​ൻ ആ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. മി​ഷ​ന്‍റെ ആ​ദ്യ​ത്തെ കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ​സ​ൻ വ​ര്ഗീ​സും ജെ​സി സ്ക​റി​യ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2022 ഡി​സം​ബ​റി​ൽ ഫാ. ​മാ​ത്യു പാ​ല​ര​ക​രോ​ട്ട് CRM പു​തി​യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​യി നി​യ​മി​ത​നാ​യി.

തു​ട​ർ​ന്ന് 2024 മാ​ർ​ച്ചി​ൽ ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ നി​യ​മി​ത​നാ​യി തു​ട​ർ​ന്ന് അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ അം​ഗ​ങ്ങ​ൾ ഒ​രു മ​ന​സോ​ടെ ന​ട​ത്തി​യ പ്രാ​ർ​ഥ​ന​യു​ടെ​യും ത്യാ​ഗ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി ഈ ​ഞാ​യ​റാ​ഴ്ച കാ​ർ​ഡി​ഫി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​നും സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭി​മാ​ന​മാ​യി പു​തി​യ ഇ​ട​വ​ക ദേ​വാ​ല​യം പി​റ​വി​യെ​ടു​ക്കു​ന്ന ദൈ​വാ​നു​ഗ്ര​ഹം നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന സു​ന്ദ​ര മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​ക​ളാ​കാ​ൻ ഒ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് വി​ശ്വാ​സി​ക​ൾ.

Latest News

Corehub Up