Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardinal George Alanchery

ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിൽ നേതൃസംഗമവും പഠനശിബിരവും 18ന്

കൊ​​​ച്ചി: ഇ​​​ന്‍റ​​​ര്‍ ച​​​ര്‍ച്ച് കൗ​​​ണ്‍സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ നേ​​​തൃ​​​സം​​​ഗ​​​മ​​​വും പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​വും 18ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സിയി​​​ല്‍ ന​​​ട​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.ഇ​​​ന്‍റ​​​ര്‍ ച​​​ര്‍ച്ച് കൗ​​​ണ്‍സി​​​ൽ ചെ​​​യ​​​ര്‍മാ​​​ന്‍ ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ർ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​​യ സി​​​റി​​​ല്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ്, മാ​​​ര്‍ ഔ​​​ഗി​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ്, ജോ​​​സ​​​ഫ് മാ​​​ര്‍ ബ​​​ര്‍ണ​​​ബാ​​​സ്, യാ​​​ക്കൂ​​​ബ് മാ​​​ര്‍ ഐ​​​റേ​​​നി​​​യ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ര്‍ അ​​​പ്രേം, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ഡോ. ​​​സെ​​​ല്‍വി​​​സ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​​ന്‍, റ​​​വ. കു​​​ര്യ​​​ന്‍ പീ​​​റ്റ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. റ​​​വ. ഡോ. ​​​എ. ജോ​​​ണ്‍ ഫി​​​ലി​​​പ്പ് പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

എ​​​ഡി 325ല്‍ ​​​ഇ​​​ന്ന​​​ത്തെ തു​​​ര്‍ക്കി​​​യി​​​ലെ നി​​​ഖ്യാ​​​യി​​​ൽ ന​​​ട​​​ന്ന ആ​​​ദ്യ​​​ത്തെ സാ​​​ര്‍വ​​​ത്രി​​​ക സു​​​ന്ന​​​ഹ​​​ദോ​​​സി​​​ന്‍റെ പ​​​തി​​​നേ​​​ഴാം ശ​​​താ​​​ബ്ദി ആ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്‍റ​​​ർ ച​​​ർ​​​ച്ച് കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ ഔ​​​ഗി​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഫി​​​ലി​​​പ്പ് നെ​​​ൽ​​​പു​​​ര​​​പ​​​റ​​​മ്പി​​​ൽ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്ര​​​കാ​​​ശ് പി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ‌ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up