സൂറിച്ച്: ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള ഫിഫയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ മുതിർന്ന ഉപദേഷ്ടാവും മുൻ ബാങ്കറുമായ കാർലോസ് കോർഡീറോ രാജിവച്ചു.
രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയുടെ വിവാദ തീരുമാനത്തിൽ കടുത്ത വിയോജിപ്പ് പരസ്യമാക്കിയാണ് കോർഡീറോയുടെ രാജി.
ലോകകപ്പ് മത്സരങ്ങളുടെയും മറ്റു പ്രധാന ടൂർണമെന്റുകളുടെയും കച്ചവടാവകാശം സ്വകാര്യ നിക്ഷേപകർക്കു നൽകാനുള്ള നീക്കം ഫുട്ബോളിന്റെ ഭാവിയെ അപകടപ്പെടുത്തുന്ന മോശം കരാറാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.