ദോഹ: 2025 ഫിഡെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലെ 11 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നോര്‍വെയുടെ മാഗ്നസ് കാള്സന് ഒന്നാം സ്ഥാനത്ത്. ഏഴാം റൗണ്ടില്‍ കാള്സന് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്ട്ടെമീവിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഒമ്പത് പോയിന്റുമായാണ് ലോക ഒന്നാം നമ്പര്‍ താരമായ കാള്സന് തലപ്പത്തെത്തിയത്. ആര്ട്ടെമീവാണ് (8.5) രണ്ടാമത്.
ഇന്ത്യയുടെ അര്ജുന് എറിഗയ്സി, നിഹാല്‍ സരിന്, ഡി. ഗുകേഷ്, ആര്. പ്രഗ്നാനന്ദ എന്നിവര്‍ക്ക് 7.5 പോയിന്റ് വീതമാണ്. 13 റൗണ്ടാണ് ഓപ്പണ്‍ വിഭാഗത്തിലുള്ളത്.
വനിതകളുടെ 10 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ചൈനയുടെ ജിനെര്‍ ഹു, റഷ്യയുടെ അലക്സാഡ്ര ഗോറിയാച്ച്കിന, നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ കൊനേരു ഹംപി എന്നിവര്‍ എട്ട് പോയിന്റ് വീതവുമായി യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍ തുടരുന്നു. വനിതാ വിഭാഗത്തില്‍ 11 റൗണ്ടാണുള്ളത്.