Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carrollton Police

America

ജി​മ്മി​ൽ വ​ച്ച് സ്ത്രീ​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തി; വ​യോ​ധി​ക​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി പോ​ലീ​സ്

ഡാ​ള​സ്: ജി​മ്മി​ൽ വ​ച്ച് സ്ത്രീ​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തി​യെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന 71 വ​യ​സു​കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വി​ല്യം മൈ​ക്ക​ൽ ബേ​ൺ​സാ​ണ് പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ജി​മ്മി​ൽ വ​ച്ച് വി​ല്യം മോ​ശ​മാ​യ രീ​തി​യി​ൽ സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

ഈ ​പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് വി​ല്യ​മി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പോ​ലീ​സു​കാ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​ല്യം കൈ​ത്തോ​ക്കു​മാ​യാ​ണ് പു​റ​ത്തേ​ക്ക് വ​ന്ന​ത്.

ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തോ​ക്ക് താ​ഴെ​യി​ട്ടി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​പ്പോ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ല്യം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു.

വി​ല്യം പൂ​ർ​ണ​മാ​യും ബ​ധി​ര​നാ​യി​രു​ന്നു​വെ​ന്നും ശ്ര​വ​ണ​സ​ഹാ​യി ഇ​ല്ലാ​തെ കേ​ൾ​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ത് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ മ​റ​ച്ചു​വ​ച്ച​താ​യി വി​ല്യ​മി​ന്‍റെ സ​ഹോ​ദ​ര​പു​ത്രി ആ​രോ​പി​ച്ചു.

ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​കു​പ്പു​ത​ല ന​യ​മ​നു​സ​രി​ച്ച് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ലീ​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​രോ​ൾ​ട്ട​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

Latest News

Corehub Up