നഗോയ: 2026 ഏഷ്യന്‍ പാരാ-ഗെയിംസില്‍ ഇന്ത്യയുടെ ദേശീയപതാക കൈയിലേന്തുന്നത് പാരാലിമ്പിക് മെഡല്‍ ജേതാക്കളായ പ്രമോദ് ഭഗത്തും ഭവിന പട്ടേലും.
ഈ മാസം 18 മുതല്‍ 24വരെ ജപ്പാനിലെ ഐച്ചി-നഗോയയിലാണ് ഏഷ്യന്‍ പാരാ-ഗെയിംസ് അരങ്ങേറുക.
ഇന്ത്യന്‍ പാരാ-അത്ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളാണ് ഇവര്‍. പ്രമോദ് 2014-2023 കാലഘട്ടത്തിലായി രണ്ടു സ്വര്‍ണം അടക്കം ആറ് ഏഷ്യന്‍ ഗെയിംസ് പാരാ-ബാഡ്മിന്റണ്‍ മെഡല്‍ സ്വന്തമാക്കി.
ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയ ടേബിള്‍ ടെന്നീസ് താരമാണ് ഭവിന.