Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Registered

Kannur

കെ​എ​സ്‌​യു - എ​സ്എ​ഫ്‌​ഐ സം​ഘ​ര്‍​ഷം: 20 കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എതി​രെ​യും കേ​സ്

കൂ​ത്തു​പ​റ​മ്പ്: നി​ര്‍​മ​ല​ഗി​രി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് ഉ​ണ്ടാ​യ കെ​എ​സ്‌​യു -എ​സ്എ​ഫ്‌​ഐ സം​ഘ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി​യി​ല്‍ തി​രി​ച്ച​റി​ഞ്ഞ ര​ണ്ടു പേ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​നെ​ട്ടു പേ​രു​മ​ട​ക്കം 20 കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും പൊ​ലി​സ് കേ​സെ​ടു​ത്തു.

കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 26 എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം കൂ​ത്തു​പ​റ​മ്പ് പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് നി​ര്‍​മ​ല​ഗി​രി കോ​ള​ജ് ഗേ​റ്റി​നു പു​റ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ റോ​ഡി​ല്‍ എ​ഴു​തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞ ആ​റു പേ​ര്‍​ക്ക് പു​റ​മേ ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​തോ​ളം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കൂ​ത്തു​പ​റ​മ്പ് പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു.

Kerala

കോ​ത​മം​ഗ​ലം സി​ഐ​ക്കെ​തി​രാ​യ ഭീ​ഷ​ണി പോ​സ്റ്റ്: അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കേ​സ്

കൊ​ച്ചി : കോ​ത​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ഫേ​യ്സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മാ​ധാ​ന​മാ​യി പെ​ന്‍​ഷ​ന്‍ വാ​ങ്ങി ശി​ഷ്ട​ജീ​വി​തം ന​യി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

കോ​ത​മം​ഗ​ല​ത്ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭീ​ഷ​ണി പോ​സ്റ്റ്. കോ​ത​മം​ഗ​ലം സ​ര്‍​ക്കി​ള്‍ ഏ​മാ​ന് തു​റ​ന്ന ക​ത്ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

ആ​രെ​യൊ​ക്കെ​യോ പ്രീ​തി​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യെ​ന്നാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞ​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ ത​ങ്ങ​ളാ​രും ക്ഷ​മി​ച്ച് വീ​ട്ടി​ല്‍ പോ​യി ക​ഞ്ഞി​യും കു​ടി​ച്ച് കി​ട​ന്നു​റ​ങ്ങി​ല്ലെ​ന്നും ത​ങ്ങ​ളി​ത്ര​പേ​രു​ടെ ജീ​വി​തം ഒ​രൊ​റ്റ രാ​ത്രി പു​ല​രു​മ്പോ​ഴേ​ക്ക് കീ​ഴ്‌​മേ​ല്‍ മ​റി​ച്ച ത​ന്നെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

National

ബംഗളൂരുവിൽ ആ​ശു​പ​ത്രി​ മ​തി​ല്‍ ത​ക​ര്‍​ന്ന സംഭവം: ലോ​കാ​യു​ക്ത കേ​സെ​ടു​ത്തു

ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു: ശി​​​​​​​​​​​വാ​​​​​​​​​​​ജി ന​​​​​​​​​​​ഗ​​​​​​​​​​​റി​​​​​​​​​​​ലെ ബൗ​​​​​​​​​​​റിം​​​​​​​​​​​ഗ് ആ​​​​​​​​​​​ൻ​​​​​​​​​​​ഡ് ലേ​​​​​​​​​​​ഡി ക​​​​​​​​​​​ഴ്സ​​​​​​​​​​​ൺ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യു​​​​​​​ടെ മ​​​​​​​തി​​​​​​​ല്‍ ത​​​​​​​ക​​​​​​​ര്‍​ന്ന് ഏ​​​​​​​ഴ് പേ​​​​​​​ര്‍ മ​​​​​​​രി​​​​​​​ക്കാ​​​​​​​നി​​​​​​​ട​​​​​​​യാ​​​​​​​യ സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ല്‍ ക​​​​​​​ര്‍​ണാ​​​​​​​ട​​​​​​​ക ലോ​​​​​​​കാ​​​​​​​യു​​​​​​​ക്ത സ്വ​​​​​​​മേ​​​​​​​ധ​​​​​​​യാ ​കേ​​​​​​​സെ​​​​​​​ടു​​​​​​​ത്തു.

സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ല്‍ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രാ​​​​​​​യ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ര്‍​ക്കെ​​​​​​​തി​​​​​​​രേ ക​​​​​​​ര്‍​ശ​​​​​​​ന ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്ന് ജ​​​​​​​സ്റ്റി​​​​​​​സ് ബി.​​​​​​​എ​​​​​​​സ്. പാ​​​​​​​ട്ടീ​​​​​​​ല്‍ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ല്‍​കി.

ഇ​​​​​​ന്ന​​​​​​ലെ ദു​​​​​​​ര​​​​​​​ന്ത​​​​​​​സ്ഥ​​​​​​​ലം സ​​​​​​​ന്ദ​​​​​​​ര്‍​ശി​​​​​​​ച്ച ലോ​​​​​​​കാ​​​​​​​യു​​​​​​​ക്ത, അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​രു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യ വീ​​​​​​​ഴ്ച​​​​​​​യി​​​​​​​ല്‍ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ അ​​​​​​​തൃ​​​​​​​പ്തി രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച വൈ​​​​​​​കു​​​​​​​ന്നേ​​​​​​​ര​​​​​​​മു​​​​​​​ണ്ടാ​​​​​​​യ ക​​​​​​​ന​​​​​​​ത്ത മ​​​​​​​ഴ​​​​​​​യി​​​​​​​ലും കാ​​​​​​​റ്റി​​​​​​​ലും ആ​​​​​​​ലി​​​​​​​പ്പ​​​​​​​ഴം വീ​​​​​​​ഴ്ച​​​​​​​യി​​​​​​​ലു​​​​​​​മാ​​​​​​​ണ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യു​​​​​​​ടെ മ​​​​​​​തി​​​​​​​ല്‍ ത​​​​​​​ക​​​​​​​ര്‍​ന്നു വീ​​​​​​​ണ​​​​​​​ത്.

ര​​​​​​ണ്ടു മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഏ​​​​​​​ഴു​​​​ പേ​​​​​​​രാ​​​​​​​ണ് അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ല്‍ മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. മ​​​​​​​ഴ​​​​​​​യി​​​​​​​ല്‍ നി​​​​​​​ന്നും ര​​​​​​​ക്ഷ​​​​​​​നേ​​​​​​​ടാ​​​​​​​നാ​​​​​​​യി മ​​​​​​​തി​​​​​​​ലി​​​​​​​നോ​​​​​​​ട് ചേ​​​​​​​ര്‍​ന്ന് അ​​​​​​​ഭ​​​​​​​യം പ്രാ​​​​​​​പി​​​​​​​ച്ച​​​​​​​വ​​​​​​​രാ​​​​​​​ണ് അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ല്‍​പ്പെ​​​​​​​ട്ട​​​​​​​തെ​​​​​​​ന്ന് പോ​​​​​​​ലീ​​​​​​​സ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ഏ​​​​​​​ഴു പേ​​​​​​​ര്‍​ക്ക് പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റി​​​​​​​ട്ടു​​​​​​​ണ്ട്.

Kerala

വാടാനപ്പള്ളിയിലെ കിറ്റ്; പോ​ലീ​സ് കേ​സെ​ടു​ത്തു

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ലെ കി​റ്റ് വി​വാ​ദ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ചാ​മ്പ്യ​ൻ​സ് ട്രേ​ഡേ​ഴ്സെ​ന്ന സ്ഥാ​പ​ന ഉ​ട​മ പ്ര​വീ​ൺ ജി​ത്തി​നെ പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 72542 രൂ​പ വി​ല വ​രു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റാ​യ പി. ​ബാ​ബു​മോ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സ്. കി​റ്റ് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി കി​റ്റ് ത​യാ​റാ​ക്കി​യെ​ന്നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ന്‍റ പ​രാ​തി. ഒ​രു​പ​ക​ൽ നീ​ണ്ട പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​ട്ടും കി​റ്റ് വി​വാ​ദ​ത്തി​ൽ പോ​ലീ​സ് വേ​ണ്ട ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വാ​ദം.

തൃ​ശൂ​ര്‍ ഒ​ള​രി​ക്ക​ര​യി​ല്‍ കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഈ ​കേ​സി​ലെ പ്ര​തി.

Kerala

യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ​നം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, നെ​സ്റ്റ​ൺ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗം ഇ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ള​വു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ റൂ​റ​ൽ എ​സ്‌​പി മു​ന​മ്പം ഡി​വൈ​എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.

Kerala

അഭിഭാഷക കമ്മീഷനുനേരേ അസഭ്യവര്‍ഷം; ജിഎസ്ടി ഉദ്യോഗസ്ഥനെതിരേ കേസെടുത്തു

കൊ​​​ച്ചി: അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​​ഷ​​​നു​​​നേ​​​രേ അ​​​സ​​​ഭ്യ​​​വ​​​ര്‍ഷം ന​​​ട​​​ത്തി​​​യ ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ സ്റ്റേ​​​റ്റ് ജി​​​എ​​​സ്ടി അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കോ​​​ട്ട​​​യം കു​​​മ​​​ര​​​കം സ്വ​​​ദേ​​​ശി ബാ​​​ല​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രേ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

തൃ​​​ശൂ​​​ര്‍ കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം കൊ​​​ച്ചി​​​യി​​​ലെ ഫ്ലാ​​​റ്റി​​​ലെ സ്ഥാ​​​വ​​​ര ജം​​​ഗ​​​മ വ​​​സ്തു​​​ക്ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നെ​​​ത്തി​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​​ഷ​​​നു നേ​​​രേ​​​യാ​​​യി​​​രു​​​ന്നു ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ അ​​​സ​​​ഭ്യ​​​വ​​​ര്‍ഷം.

എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ലെ അ​​​ബാ​​​ദ് പ്ലാ​​​സ ഫ്ലാ​​​റ്റി​​​ല്‍ അ​​​മ്മാ​​​വ​​​ന്‍റെ പേ​​​രി​​​ലു​​​ള്ള അ​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ലാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. കാ​​​ന​​​ഡ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന അ​​​മ്മാ​​​വ​​​നും ഭാ​​​ര്യ​​​യും ത​​​മ്മി​​​ലു​​​ള്ള വി​​​വാ​​​ഹ​​​മോ​​​ച​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വി​​​ടെ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മ്മാ​​​വ​​​ന്‍റെ ഭാ​​​ര്യ തൃ​​​ശൂ​​​ര്‍ കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യി​​​ലും ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​രു​​​ന്നു. ഈ ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു കോ​​​ട​​​തി ഫ്ലാ​​​റ്റ് പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ച​​​ത്.പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​ത്.

Kerala

സ്പാ​യി​ൽ പോ​യ​ത് ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി; സി​പി​ഒ​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: സ്പാ​യി​ൽ പോ​യ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബി​ജു​വാ​ണ് സി​പി​ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സി​പി​ഒ സ്പാ​യി​ൽ പോ​യി മ​ട​ങ്ങി​യ ശേ​ഷം ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല കാ​ണാ​താ​യി​രു​ന്നു. ഇ​വ​ർ ഇ​ക്കാ​ര്യം സി​പി​ഒ​യെ വി​ളി​ച്ച് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല മോ​ഷ്ടി​ച്ചു എ​ന്ന് കാ​ണി​ച്ച് സി​പി​ഒ​യ്ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് ഇ​ട​ന​ലി​ക്കാ​ര​നാ​യി എ​സ്ഐ ബി​ജു ഇ​ട​പെ​ടു​ന്ന​ത്.

പ​ണം ന​ൽ‌​ക​ണ​മെ​ന്നും വീ​ട്ടി​ൽ അ​റി​ഞ്ഞാ​ൽ വി​ഷ​യ​മാ​കു​മെ​ന്നും എ​സ്ഐ ബി​ജു സി​പി​ഒ​യോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ സി​പി​ഒ​യെ ക​ബ​ളി​പ്പി​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ബ​ളി​ക്ക​പ്പെ​ട്ടു എ​ന്ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സി​പി​ഒ പാ​ല​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​സ്തു​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ എ​സ്ഐ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​ണ്. ബി​ജു​വി​നെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി ഉ​ണ്ടാ​കും.

Kerala

ബാ​ലു​ശേ​രി​യി​ലെ കോ​ട്ട പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ലെ കോ​ട്ട പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക്ഷേ​ത്ര​ത്തി​ലെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ടി. ​ടി. വി​നോ​ദ​നെ​തി​രെ​യാ​ണ് ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​ഞ്ച​ന, ക്രി​മി​ന​ൽ വി​ശ്വാ​സ ലം​ഘ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ദി​നേ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി കി​ട്ടി​യ 20 പ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് കാ​ണാ​താ​യ​ത്.

2023 ൽ ​വി​നോ​ദ​ൻ സ്ഥ​ലം മാ​റി പോ​യ​തി​ന് ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ പി​ന്നീ​ട് വ​ന്ന ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.

Latest News

Corehub Up