കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ രണ്ടു ദിവസംകൂടി സമയംതേടി.
കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്കിയ പ്രോസിക്യൂഷന് അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു സര്‍ക്കാര്‍ സമയം തേടിയത്.
കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ പരിഗണനയിലുള്ളത്.