കൊച്ചി: കശുവണ്ടി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ സര്‍ക്കാരിന്റെ ആദ്യ ഉത്തരവ് ചോര്‍ന്നതില്‍ പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിക്കാണ് അന്വേഷണച്ചുമതല.
പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചു തുടര്‍നടപടിയെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിഷയം സെപ്റ്റംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.