മലപ്പുറം: മെഡിസെപ്പിൽ കാഷ്ലെസ് ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്സിൽ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.
സർക്കാർ ജീവനക്കാർക്ക് കാഷ്ലെസ് ചികിത്സ ഉറപ്പുവരുത്തുക, മെഡിസപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിക്കുക, ചികിത്സയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതോടൊപ്പം ബിൽ അനുവദിക്കുക, ക്ലെയിം വൈകിയാൽ നഷ്ടപരിഹാരം നൽകുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് ചികിത്സാച്ചെലവ് സർക്കാർ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു.
ജോയിന്റ് കൗണ്സിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.സി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, കവിതാസദൻ, ജില്ലാ സെക്രട്ടറി എസ്. മോഹനൻ, മേഖലാ പ്രസിഡന്റ് വി.പി. അൻസാർ എന്നിവർ പ്രസംഗിച്ചു.