Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caspian Sea

കാ​സ്പി​യ​ൻ ക​ട​ലി​ലെ ഇ​റാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ; മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും ട്രം​പ്

വാ​ഷിം​ഗ്ട​ൺ: കാ​സ്പി​യ​ൻ ക​ട​ൽ മേ​ഖ​ല​യി​ലു​ള്ള ഇ​റാ​ന്‍റെ സു​പ്ര​ധാ​ന വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ ആ​ക്ര​മ​ണം. ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ ക​വ​ച​മാ​യ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​സ്ര​യേ​ൽ ത​ക​ർ​ത്ത​ത്. കാ​സ്പി​യ​ൻ ക​ട​ൽ വ​ഴി​യു​ള്ള ഇ​റാ​ന്‍റെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ ത​ട​യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത പ്ര​ത്യാ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​സ്ര​യേ​ലി​ലും മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ഓ​രോ മ​ണി​ക്കൂ​റി​ലും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണ്.

 

 

Latest News

Corehub Up