Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caste Census

ജാതി സെൻസസ്: ഹർജി തള്ളി

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​സം​​​ഖ്യാ സെ​​​ൻ​​​സ​​​സി​​​ൽ​​​നി​​​ന്നു ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പ് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.

ജ​​​ന​​​ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പി​​​ന്നാ​​​ക്ക ജാ​​​തി​​​ക​​​ളി​​​ൽ എ​​​ത്ര വ്യ​​​ക്തി​​​ക​​​ളു​​​ണ്ടെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യ​​​ണ​​​മെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു ജാ​​​തി സെ​​​ൻ​​​സ​​​സി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.

ജാ​​​തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും വി​​​വ​​​ര​​​ങ്ങ​​​ൾ കോ​​​ർ​​​പ​​​റേ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രു​​​ടെ​​​യും കൈ​​​ക​​​ളി​​​ലെ​​​ത്തി​​​യാ​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.

എ​​​ന്നാ​​​ൽ ഇ​​​തെ​​​ല്ലാം ന​​​യ​​​പ​​​ര​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് കോ​​​ട​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up