Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Casualties

ഇറാനിൽ ഭൂചലനം; ആളപായമില്ല

ടെഹ്റാൻ: ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഇന്ന് രാവിലെ 5.0 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഖുസെസ്ഥാനിലെ സലാൻഡ് പ്രദേശമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതലിന്‍റെ ഭാഗമായി പ്രദേശത്ത് റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. 

അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന മേഖലയിലാണ് ഇറാൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് ഇറാനെ കണക്കാക്കുന്നത്.

ഈ പ്ലേറ്റുകളുടെ തുടർച്ചയായ ചലനമാണ് രാജ്യത്ത് ഇടയ്ക്കിടെ ഭൂചലനങ്ങൾക്കു കാരണമാകുന്നത്. ഖുസെസ്ഥാൻ, കെർമാൻഷാ, ഹോർമോസ്ഗാൻ തുടങ്ങിയ പടിഞ്ഞാറൻ, തെക്കൻ പ്രവിശ്യകളിലാണ് ഭൂകമ്പങ്ങൾ കൂടുതലായി രേഖപ്പെടുത്തുന്നത്.

Latest News

Corehub Up