കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് കെമിക്കൽ എൻജിനിയറിംഗ് വിഭാഗവും ഐഐസിഎച്ച്ഇ സ്റ്റുഡന്റ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച 24 മണിക്കൂർ ദൈർഘ്യമുള്ള കാറ്റാ-കെം 2026 ഹാക്കത്തണിൽ ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ്, ഇരിങ്ങാലക്കുട ഒന്നാം സ്ഥാനം നേടി.
ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ടിഐഎസ്ടി) രണ്ടാം സ്ഥാനം കരസ്ഥമാക്കി. എഐ ഡ്രിവൺ സസ്റ്റൈനബിലിറ്റി എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹാക്കത്തണിൽ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വിവിധ കോളജുകളിൽനിന്നായി 10 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
വേസ്റ്റ് ടു വെൽത്ത്, ബയോഎൻജിനിയറിംഗ്, സ്മാർട്ട് സേഫ്റ്റി, സസ്റ്റൈനബിൾ അഗ്രികൾച്ചർ, എൻവയോൺമെന്റൽ ഹെൽത്ത്, സ്റ്റുഡന്റ് ഇന്നൊവേഷൻ (ഓപ്പൺ ട്രാക്ക്) എന്നിവയായിരുന്നു മത്സരവിഭാഗങ്ങൾ.
ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗിനെ പ്രതിനിധീകരിച്ച സി.എ. അൻസൽ മുഹമ്മദ്, ആദിത് സി. ആനന്ദ്, ഹിബ പർവീൺ, ഐറീന മേരി ബാസ്പിൻ എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ പ്രതിനിധീകരിച്ച എ.എസ്. അഭിവനവ്, എൽബിൻ ഷിബു, നന്ദന രാജേഷ്, കെ. ചന്ദന എന്നിവരടങ്ങിയ ടീം രണ്ടാം സമ്മാനം നേടി. ഹാക്കത്തണിന്റെ സമാപനച്ചടങ്ങിൽ എഫ്എസിടിയുടെ മുൻ ടെക്നിക്കൽ ഡയറക്ടർ ഡോ.കെ. ജയചന്ദ്രൻ വിജയികളെ പ്രഖ്യാപിച്ചു. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.