നീലംപേരൂര്‍: ഓള് കേരള കേറ്ററേഴ്സ് അസോസിയേഷന് സംസ്ഥാനപ്രസിഡന്റും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗവുമായ ഏലിയാസ് സഖറിയ പാറയില്‍ (66) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം വൈകുന്നേരം നാലിന് നീലംപേരൂര്‍ സെന്റ് ജോര്‍ജ് ക്നാനായ വലിയ പള്ളിയില്‍.
ചിങ്ങവനം കാസറോള്‍ കേറ്ററിംഗ് മാനേജിംഗ് ഡയറക്ടറാണ്. യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍, കുറിച്ചി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ക്നാനായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ക്നാനായ അസോസിയേഷന് ജനറല്‍ സെക്രട്ടറി, മാര്‍ സേവേറിയോസ് വിദ്യാഭ്യാസ നിധി ട്രസ്റ്റി, ഓതറ നസ്രത്ത് ആശ്രമം സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: വെളിയനാട് വലിയപറമ്പില്‍ പരേതയായ ലൂണ എലിസബത്ത് ഏലിയാസ്. മക്കള്‍: സൂസന് ഏലിയാസ്, മറിയം ഏലിയാസ് (ഇരുവരും ബാംഗ്ലൂര്‍).