Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholicos Bava

പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്കും സ​ർ​ക്കാ​രി​നും വി​മ​ർ​ശ​നം

കോ​ട്ട​യം: സ​ഭാ​ ത​ര്‍ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ​യ്ക്കും സ​ര്‍ക്കാ​രി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ര്‍ശ​ന​വു​മാ​യി മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ. കോ​ട്ട​യം പ​ഴ​യ സെ​മി​നാ​രി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന മ​ധ്യേ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ കോ​ത​മം​ഗ​ലം, മ​ണ​ര്‍കാ​ട് പ​ള്ളി​ക​ളി​ല്‍ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത് നി​യ​മ​ലം​ഘ​ന​വും വ​ലി​യ അ​പ​രാ​ധ​വു​മാ​ണെ​ന്ന് കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു. അ​വ​കാ​ശ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ ക​വ​ര്‍ച്ച​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍ശി​ച്ചു.

നീ​തി ന​ട​പ്പാ​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കും. നി​യ​മ​ലം​ഘ​ന​ത്തി​ന് ഏ​തു സ​ര്‍ക്കാ​ര്‍ ഒ​ത്താ​ശ ചെ​യ്താ​ലും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും. ആ​ട്ടി​ന്‍കു​ന്ന് പ​ള്ളി​യി​ലെ നി​യ​മ​ലം​ഘ​ന​ത്തി​ന് മ​ന്ത്രി ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും കാ​തോ​ലി​ക്കാ ബാ​വ ആ​രോ​പി​ച്ചു.

Latest News

Corehub Up