District News
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ്, ജനമൈത്രി വോളന്റിയര്‍ ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തില്‍ താജ് ബേക്കല്‍ റിസോര്‍ട്ടിന്റെ സഹകരണത്തോടെ അമ്പലത്തറ സ്നേഹാലയത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി. രമേശന് മുഖ്യാതിഥിയായി. എ. സുകേഷ് അധ്യക്ഷത വഹിച്ചു. സ്നേഹാലയം ഡയറക്ടര്‍ ഈശോദാസ്, പ്രദീപന് കോതോളി, കെ.പി.വി. രാജീവന്, എ. അജയകുമാര്‍, ബിനോയ് തോമസ്, ബിജോ സെബാസ്റ്റ്യന്‍, പി. വിനീഷ, സി. ബിന്ദു, പുഷ്പ കൊളവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പുതുവത്സരത്തോടനുബന്ധിച്ച് മുഴുവൻ വ്യാപാരികൾക്കും കേക്കും കലണ്ടറും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ഷാജൻ പൈങ്ങോട്ട്, ഷോബി ജോസഫ്, ഷൈലജ കൃഷ്ണൻ, ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ട്രഷറർ പി.വി. ഷാജി, എം.ജെ. ലോറൻസ്, മായ രാമചന്ദ്രൻ, ബാബു കോഹിനൂർ, ബേബി പനയ്ക്കാത്തോട്ടം എന്നിവർ പ്രസംഗിച്ചു.