കോട്ടയം: സെന്‍സസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു.
ജില്ലയിലെ സെന്‍സസ് ഓഫീസര്‍മാര്‍, അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍, ടെക്നിക്കല്‍ വിഭാഗം ജീവനക്കാര്‍, ക്ലര്‍ക്കുമാര്‍ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസുമാണ് നടപടികളുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെന്‍സസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികള്‍ മേയ് ആദ്യ ആഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന് അവസരം നല്‍കും. ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരശേഖരണം നടത്തുന്നത്.