Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Center Issues Legal Notice

പ്രത്യേക സാന്പത്തികമേഖലയിലെ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം; നിയമ വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ക്കി കേ​​​​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ഴ​​​​ക്ക​​​​ട​​​​ലി​​​​ലു​​​​ള്ള സു​​​​സ്ഥി​​​​ര മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും തീ​​​​ര​​​​ദേ​​​​ശ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ (ഇ​​​​ഇ​​​​സെ​​​​ഡ്) മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ സു​​​​സ്ഥി​​​​ര ഉ​​​​പ​​​​യോ​​​​ഗ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്തു. ചെ​​​​റു​​​​കി​​​​ട മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളെ​​​​യും മ​​​​ത്സ്യ​​​​ക​​​​ർ​​​​ഷ​​​​ക ഉ​​​​ത്​​​​പാ​​​​ദ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും (എ​​​​ഫ്പി​​​​പി​​​​ഒ) ശ​​​​ക്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ സ​​​​മു​​​​ദ്ര​​​​മ​​​​ധ്യ ട്രാ​​​​ൻ​​​​സ്ഷി​​​​പ്മെ​​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ‘മാ​​​​തൃ-​​​​ശി​​​​ശു’ വെ​​​​സ​​​​ൽ മോ​​​​ഡ​​​​ലു​​​​ക​​​​ൾ, മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ രാ​​​ജ്യ​​​ത്തെ സ​​​​മു​​​​ദ്ര മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മേ​​​​ഖ​​​​ല​​​​യെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. എ​​​​ൽ​​​​ഇ​​​​ഡി ലൈ​​​​റ്റ് ഫി​​​​ഷിം​​​​ഗ്, പെ​​​​യ​​​​ർ ട്രോ​​​​ളിം​​​​ഗ്, ബു​​​​ൾ ട്രോ​​​​ളിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന രീ​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടും നി​​​​യ​​​​മ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ സം​​​​ര​​​​ക്ഷ​​​​ണ​​​​വും സു​​​​സ്ഥി​​​​ര​​​​മാ​​​​യ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ക​​​​ട​​​​ൽക്കൂ​​​​ട് കൃ​​​​ഷി, ക​​​​ട​​​​ൽ​​​​പ്പാ​​​​യ​​​​ൽ കൃ​​​​ഷി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ഇ​​​​ഇ​​​​സെ​​​​ഡ് നി​​​​യ​​​​മ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് റി​​​​യ​​​​ൽ​​​​ക്രാ​​​​ഫ്റ്റ് പോ​​​​ർ​​​​ട്ട​​​​ൽ വ​​​​ഴി യ​​​​ന്ത്ര​​​​വ​​​​ത്​​​​കൃ​​​​ത​​​​വും വ​​​​ലി​​​​യ മോ​​​​ട്ടോ​​​​റു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തു​​​​മാ​​​​യ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന പാ​​​​സ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മോ​​​​ട്ടോ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തോ അ​​​​ല്ലാ​​​​ത്ത​​​​തോ ആ​​​​യ ചെ​​​​റു​​​​ബോ​​​​ട്ടു​​​​ക​​​​ളെ പ്ര​​​​വേ​​​​ശ​​​​ന പാ​​​​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ വി​​​​ദേ​​​​ശ ക​​​​പ്പ​​​​ലു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തും നി​​​​യ​​​​മം​​​വ​​​ഴി നി​​​​രോ​​​​ധി​​​​ക്കു​​​ന്നു.

മെ​​​​ച്ച​​​​പ്പെ​​​​ട്ട സു​​​​ര​​​​ക്ഷ​​​​യ്ക്കും തീ​​​​ര​​​​ദേ​​​​ശ​​​സു​​​​ര​​​​ക്ഷ​​​​യ്ക്കും വേ​​​​ണ്ടി മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കും ട്രാ​​​​ൻ​​​​സ്പോ​​​​ണ്ട​​​​റു​​​​ക​​​​ളും ക്യു​​​​ആ​​​​ർ കോ​​​​ഡ​​​​ഡ് ഐ​​​​ഡി കാ​​​​ർ​​​​ഡു​​​​ക​​​​ളും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​യ്ക്കു പു​​​​റ​​​​ത്തു​​​​ള്ള പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന മ​​​​ത്സ്യ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ തു​​​​റ​​​​മു​​​​ഖ​​​​ത്ത് ഇ​​​​റ​​​​ക്കു​​​​ന്പോ​​​​ൾ അ​​​​ത് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​തെ റ​​​​വ​​​​ന്യു, ക​​​​സ്റ്റം​​​​സ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​ൻ വി​​​ഭ​​​വ​​​മാ​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കും. വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ആ​​​​സ്തി​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഇ​​​​തു​​​​വ​​​​ഴി സാ​​​​ധി​​​​ക്കും.

ആ​​​​ഴ​​​​ക്ക​​​​ട​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ക​​​​യും പ്ര​​​​ധാ​​​​ൻ​​​മ​​​​ന്ത്രി മ​​​​ത്സ്യസ​​​​ന്പാ​​​ദ യോ​​​​ജ​​​​ന (പി​​​​എം​​​​എം​​​​എ​​​​സ്‌​​​വൈ), ഫി​​​​ഷ​​​​റീ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്വാ​​​​ക​​​​ൾ​​​​ച്ച​​​​ർ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഫ​​​​ണ്ട് (എ​​​​ഫ്ഐ​​​​ഡി​​​​എ​​​​ഫ്) പോ​​​​ലു​​​​ള്ള മു​​​​ൻ​​​​നി​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം, താ​​​​ങ്ങാ​​​​നാ​​​​കു​​​​ന്ന വാ​​​​യ്പ എ​​​​ന്നി​​​​വ നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു.

Latest News

Corehub Up