Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Agency Probe

അ​ധ്യാ​പ​ന നി​യ​മ​ന അ​ഴി​മ​തി; ആ​ന്ധ്രാ സ​ർ​ക്കാ​രി​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി

അ​മ​രാ​വ​തി: മെ​ഗാ ഡി​എ​സ്‌​സി അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​യി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു സ​ർ​ക്കാ​രി​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി.

സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ആ​രോ​പി​ച്ചു. നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​അ​ഴി​മ​തി​യു​ടെ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ്ര​തി​ക​രി​ച്ചു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ അ​ധ്യാ​പ​ക നി​യ​മ​ന പ്ര​ക്രീ​യ​ക​ളി​ൽ ഒ​ന്നാ​ണ് മെ​ഗാ ഡി​എ​സ്‌​സി. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ, മു​നി​സി​പ്പ​ൽ, വെ​ൽ​ഫെ​യ​ർ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യാ​ണ് 2025-ൽ ​ഈ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 16,000-ത്തോ​ളം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന പ്ര​ക്രി​യ​യി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ആ​രോ​പി​ച്ചു. ചോ​ദ്യ​പേ​പ്പ​റി​ന്‍റെ സു​ര​ക്ഷ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി, സ്പോ​ർ​ട്സ് ക്വാ​ട്ട നി​യ​മ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ത​ന്ത്ര​മാ​യ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ യ​ഥാ​ർ​ഥ സ​ത്യം പു​റ​ത്തു​വ​രൂ എ​ന്ന് ജ​ഗ​ൻ​മോ​ഹ​ൻ വ്യ​ക്ത​മാ​ക്കി. ക്ര​മ​ക്കേ​ടു​ക​ൾ എ​ത്ര​ത്തോ​ളം വ്യാ​പ​ക​മാ​ണെ​ന്നും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ആ​ർ​ക്കൊ​ക്കെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധ്യാ​പ​ക നി​യ​മ​ന പ്ര​ക്രി​യ​യി​ലെ പ്ര​ധാ​ന ചു​മ​ത​ല​ക​ളെ​ല്ലാം സ​ർ​ക്കാ​ർ ഒ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​തു​ക്കി​യെ​ന്നും, സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ആ​രോ​പി​ച്ചു. ത​സ്തി​ക​ക​ൾ പ​ണ​ത്തി​ന്മേ​ൽ വി​ൽ​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​ക​ളും പ​രാ​തി​ക​ളും പു​റ​ത്തു​വ​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​ര​സ്യ​മാ​യി മെ​റി​റ്റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം, തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് മാ​ത്രം ര​ഹ​സ്യ​മാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന രീ​തി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​ഴ​ഞ്ഞ് ഇ​ട​നി​ല​ക്കാ​ർ വ​ഴി വ​ൻ തു​ക​യ്ക്കാ​ണ് ത​സ്തി​ക​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​തെ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​ക്ഷേ​പം.

Latest News

Corehub Up