കരുവാരകുണ്ട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരുവാരകുണ്ടിൽ റൂട്ട് മാർച്ച് നടത്തി കേന്ദ്രസേന. പോലീസ് സാന്നിധ്യത്തിൽ അങ്ങാടി മുതൽ കണ്ണത്ത് വരെയായിരുന്നു റൂട്ട് മാർച്ച്. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എൻ. അനീഷ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകി. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശം കൂടിയാണിവിടം.