Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Committee Formed

Middle East and Gulf

ന​വ​യു​ഗം വാ​യ​ന​വേ​ദി​ക്ക് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​ക്ക് പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ദ​മാം ന​വ​യു​ഗം ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് 15 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ൺ​വ​ൻ​ഷ​നി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ജീ​ഷ് പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ് വാ​യ​നാ​വേ​ദി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന മാ​ർ​ഗ്ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

വാ​യ​ന​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി, ഷീ​ബാ സാ​ജ​ൻ (ര​ക്ഷ​ധി​കാ​രി), ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ (പ്ര​സി​ഡ​ന്‍റ്), മ​ഞ്ജു അ​ശോ​ക്, ന​ന്ദ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), ബി​നു കു​ഞ്ഞ് (സെ​ക്ര​ട്ട​റി), ലാ​ലു ദി​വാ​ക​ര​ൻ, ജോ​സ് ക​ട​മ്പ​നാ​ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​ജീ​ർ (ലൈ​ബ്ര​റേ​റി​യ​ൻ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഹു​സൈ​ൻ നി​ല​മേ​ൽ, മു​ര​ളി പാ​ലേ​രി, സു​നി​ൽ വ​ലി​യാ​ട്ടി​ൽ, അ​ന​സ് ജ​ലീ​ൽ, രാ​ജേ​ഷ് മ​തി​ല​കം, ഫൈ​സ​ൽ, അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ക​ൺ​വെ​ൻ​ഷ​ന് ഷീ​ബാ സാ​ജ​ൻ സ്വാ​ഗ​ത​വും ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up