തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ ലേബർ കോഡിൽ സംസ്ഥാനം ചട്ടങ്ങൾ രൂപീകരിക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രമായിരിക്കുമെന്നു തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ.
എൻ. കെ. അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലേബർ കോഡ് സംബന്ധിച്ച് എല്ലാ തൊഴിലാളി സംഘടനകളുമായും വിദഗ്ധരുമായും ചർച്ച നടത്തണം.
സംസ്ഥാനം വിശദമായ ചർച്ചയ്ക്കുശേഷമേ ലേബർ കോഡിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.