പരിയാരം: റന്പൂട്ടാനും ചക്കയും അറിയാനും പഠിക്കാനുമായി ഗോവയിൽ നിന്നു കൃഷിഓഫീസർമാർ എത്തി. കേരളത്തിലെത്തിയ നാൽവർസംഘമാണ് പരിയാരത്ത് എത്തിയത്.
ഗോവ സർക്കാരിന്റെ പ്രതിനിധികളായ ഡെപ്യൂട്ടി അഗ്രികൾച്ചർ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിയാരത്തെ പ്ലാവിൻതോട്ടവും റന്പൂട്ടാൻ തോട്ടങ്ങളും കണ്ടു. കർഷകരോടും ജനപ്രധിനിധികളോടും കൃഷിരീതികളെക്കുറിച്ച് ചോദച്ചറിഞ്ഞ സംഘം പരിയാരത്തെ വിവിധ തോട്ടങ്ങൾ സന്ദർശിച്ചു.
ചക്ക വിഭവങ്ങളുടെ വൈവിധ്യങ്ങൾ, ചക്കച്ചുള ഉണക്കി പൊടിയാക്കി മൂല്യവർധിത ഉൽപനങ്ങളാക്കുന്ന രീതി എന്നിവയും മനസിലാക്കി. ഇത് കാൻസറിനെ ശാസ്ത്രീയമായി പ്രതിരോധിക്കുന്നുവെന്ന ക്ലിനിക്കൽ റിപ്പോർട്ട് പുറത്ത് വന്നതോടുകൂടിയാണ് ഗോവൻ കൃഷി ഡിപ്പാർട്ട്മെന്റ്് വ്യവസായ അടിസ്ഥാനത്തിൽ ചക്ക കൃഷിക്ക് ഒരുക്കം കൂട്ടുന്നത്. ഇതിനാവശ്യമായ വ്യവസായിക യന്ത്രങ്ങളുടെ ഉല്പാദന കേന്ദ്രങളും ദൗത്യസംഘം സന്ദർശിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. ടെൻസൻ, കിസാൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം ജോയ് പാലാട്ടി, ഗ്ളോബൽ നാച്ചുറൽ ഫുഡ് പ്രൊഡക്ട്സിന്റെ മാനേജിംഗ് ഡയറക്ടർ സ്റ്റാബി, വി.സി. ഷിബു കൈതാര ത്ത് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിക്കുകയും വിവിധ തോട്ടങ്ങളും നഴ്സറികളും വില്പന കേന്ദ്രങ്ങളും പരിചയപെടുത്തുകയും ചെയ്തു.