Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkulathukavu

Alappuzha

ച​ക്കു​ള​ത്തു​കാ​വ് പ​ന്ത്ര​ണ്ട് നോ​മ്പ് മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി​

എട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ട് നോ​മ്പ് മ​ഹോ​ത്സ​വം ച​ക്ക​ര​ക്കു​ള​ത്തി​ല്‍ ആ​റാ​ട്ടോ​ടെ കൊ​ടി​യി​റ​ങ്ങി. ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ള്‍​ക്കുശേ​ഷം ആ​ന​പ്ര​മ്പാ​ല്‍ ശ്രീ​ധ​ര്‍​മശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് കാ​വ​ടി, മു​ത്താ​ര​മ്മ​ന്‍ കോ​വി​ലി​ല്‍നി​ന്നും എ​ണ്ണ​ക്കു​ടം, ക​ര​കം, അ​മ്മ​ന്‍​കു​ടം, പൂ​ക്കാ​വ​ടി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ന​ട​ന്ന ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​തോ​ടെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ച​ക്ക​ര​ക്കു​ള​ത്തി​ല്‍ ആ​റാ​ട്ടും തു​ട​ര്‍​ന്ന് തൃ​ക്കൊ​ടി​യി​റ​ക്കും ന​ട​ന്നു.

ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ നേതൃത്വ​ത്തി​ല്‍ ന​ട​ന്ന ആ​റാ​ട്ടി​ന് ക്ഷേ​ത്ര ത​ന്ത്രി ഒ​ള​ശ മം​ഗ​ല​ത്ത് ഇ​ല്ല​ത്ത് ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി, മു​ഖ്യ​കാ​ര്യ​ദ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു. ആ​റാ​ട്ടി​നു ശേ​ഷം മ​ഞ്ഞ​നീ​രാ​ട്ട് ന​ട​ന്നു.

ക്ഷേ​ത്രത്തി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് അ​ടു​പ്പുകൂ​ട്ടി​യശേ​ഷം വാ​ര്‍​പ്പി​ല്‍ മ​ഞ്ഞ​ള്‍, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ എ​ന്നി​വ ചേ​ര്‍​ത്ത് തി​ള​പ്പി​ച്ചെ​ടു​ക്കു​ന്ന മി​ശ്രി​തം ക​വു​ങ്ങി​ന്‍ പൂ​ക്കു​ല ഉ​പ​യോ​ഗി​ച്ച് ഭ​ക്ത​ര്‍ ത​ളി​ച്ചാ​ണ് മ​ഞ്ഞ​നീ​രാ​ട്ട് ന​ട​ത്തി​യ​ത്.

പ​ന്ത്ര​ണ്ട് നാ​ള​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ത്തോ​ട് കൂ​ടി​യാ​ണ് ഭ​ക്ത​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വൈ​കി​ട്ട് 6.30ന് ​മു​ട്ടാ​ര്‍ കൈ​ത​ത്തൊ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നു താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം ച​മ​യ​കൊ​ടി ഇ​റ​ക്കി. തു​ട​ര്‍​ന്ന് സം​ഗീ​ത ഫ്യൂ​ഷ​നും ന​ട​ന്നു. തി​രു​വു​ത്സ​വ ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്ന് ആ​യി​ര​ങ്ങ​ള്‍ ഇ​രു​മു​ടി​കെ​ട്ടു​ക​ളേ​ന്തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു.

Latest News

Corehub Up