Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakyarkoothu

Alappuzha

മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​ക്കെ​തി​രേ അ​ര​ങ്ങു​ണ​ർ​ത്തി ചാ​ക്യാ​ർ​കൂ​ത്ത്

ആ​ല​പ്പു​ഴ: ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി ചാ​ക്യാ​ർ​കൂ​ത്ത് അ​ര​ങ്ങേ​റി. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫി​സ​ർ വി. ​അ​ശ്വ​തി, സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​ൻ. സ്മി​ത, പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​തി​ൻ ആ​ല​ത്ത​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

സു​നി​ൽ​രാ​ജ് ചേ​ർ​ത്ത​ല​യാ​ണ് ചാ​ക്യാ​രാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ല​ഹ​രി​മു​ക്ത സ​മൂ​ഹം സൃ​ഷ്ടി​ക്കു​ക, യു​വ​ത​ല​മു​റ​യെ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യു​ടെ പി​ടി​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ല​ഹ​രി​വി​രു​ദ്ധ മ​നോ​ഭാ​വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ച​ത്. 16,17 തീ​യ​തി​ക​ളി​ലാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി. 15 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.

Latest News

Corehub Up